Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2020 5:01 AM IST Updated On
date_range 1 Jun 2020 5:01 AM ISTതലശ്ശേരിയിൽ കടകളടക്കാൻ നിർദേശം
text_fieldsbookmark_border
തലശ്ശേരി: കോവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ നഗരസഭ പ്രദേശത്ത് കടകളടക്കാൻ പൊലീസ് നിർദേശം. മുനിസിപ്പൽ ഓഫിസ് ജങ്ഷൻ മുതൽ എം.ജി റോഡ്, പഴയ ബസ്സ്റ്റാൻഡ്, ട്രാഫിക് പൊലീസ് സ്റ്റേഷൻ പരിസരം, മെയിൻ റോഡ്, മട്ടാമ്പ്രം, പിലാക്കൂൽ ഗാർഡൻസ് റോഡ് വരെയും, പഴയ ബസ്സ്റ്റാൻഡ് മുതൽ കീർത്തി ഹോസ്പിറ്റൽ വരെ ഒ.വി. റോഡിലെയും, ചാലിൽ, കസ്റ്റംസ് റോഡ്, തലായി എന്നിവിടങ്ങളിലെയും മുഴുവൻ കടകളും തിങ്കളാഴ്ച മുതൽ മറ്റൊരു അറിയിപ്പുണ്ടാവുന്നതുവരെ അടച്ചിടും. ട്രാഫിക് പൊലീസ് സ്റ്റേഷൻ പരിസരത്തുനിന്ന് ലോഗൻസ് റോഡിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം താൽകാലികമായി നിർത്തിവെച്ചിരിക്കുന്നതായും പൊലീസ് അറിയിച്ചു. തലശ്ശേരി ഡിവൈ.എസ്.പി കെ.വി. വേണുഗോപാൽ, സി.ഐ കെ. സനൽകുമാർ എന്നിവർ വിളിച്ചുചേർത്ത യോഗത്തിലാണ് ഈ തീരുമാനം. വ്യാപാരി സംഘടനകളെ പ്രതിനിധാനം ചെയ്ത് വി.കെ. ജവാദ് അഹമ്മദ്, സാക്കിർ കാത്താണ്ടി, ടി. ഇസ്മയിൽ, ടി.സി. ഖിലാബ്, എ.കെ. സക്കരിയ, ഇ.എ. ഹാരിസ്, ഇർഷാദ് അബ്ദുല്ല എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story