Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2020 5:01 AM IST Updated On
date_range 1 Jun 2020 5:01 AM ISTദേശാടന പക്ഷികളെത്തി
text_fieldsbookmark_border
മുക്കം: ഇടവപ്പാതിയോടെ വയലുകളിൽ ദൃശ്യവിരുന്നായി എരണ്ട പക്ഷികളും അരിവാൾ കൊക്കൻ പക്ഷികളും. ചേന്ദമംഗല്ലൂർ, പുൽപറമ്പ്, നായർ കുഴിഭാഗങ്ങളിലെ വയലുകളിലാണ് മഴ പെയ്ത് തുടങ്ങിയതോടെ വയലുകളിലെ വെള്ളത്തിൽ ദേശം താണ്ടി പക്ഷികൾ അതിഥികളായെത്തി തുടങ്ങിയത്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നാണ് ഇടവപ്പാതി മുതൽ വരവ് തുടങ്ങിയത്. ഇനി മൂന്ന് മാസം ഇവയുടെ സാന്നിധ്യം വയലുകളിൽ കാണാം. വയലുകളിലെ പ്രാണികളും പരലുകളുമാണ് അരിവാൾ കൊക്കുകളുടെ പ്രധാന ഭക്ഷണം. താറാവ് വർഗത്തിലെ എരണ്ടകൾ പാടങ്ങളിലെ ജലപരപ്പിൽ നീന്തി തുടിക്കുന്നത് ഭംഗിയുള്ളള കാഴ്ച്ചയാണ്. മനുഷ്യരുടെ സാന്നിധ്യം കണ്ടാൽ ഇവ പെട്ടെന്ന് പ്രത്യേക ശബ്ദമുയർത്തി പറന്നകലും. വയലുകളിൽ ചിന്നമുണ്ടി, പെരുമുണ്ടി, ചായ മുണ്ടികൾ നേരത്തെ എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story