Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightbah local 2 ബഹ്​റൈൻ...

bah local 2 ബഹ്​റൈൻ നവകേരള ഇന്ത്യൻ ക്ലബിന് ഭക്ഷ്യധാന്യ കിറ്റുകൾ കൈമാറി

text_fields
bookmark_border
മനാമ: ബഹ്റൈൻ നവകേരള നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യൻ ക്ലബ് വഴി വിതരണം ചെയ്യുന്നതിന് 50ഒാളം ഭക്ഷ്യധാന്യ കിറ്റുകൾ നൽകി. ഇന്ത്യൻ ക്ലബ് പ്രസിഡൻറ് സ്റ്റാലിൻ ജോസഫ്, ജനറൽ സെക്രട്ടറി എം.ജെ. ജോബ് എന്നിവർ ഏറ്റുവാങ്ങി. ഇതിനകം 500ഒാളം കിറ്റുകൾ നവകേരള വിതരണം ചെയ്തതായി പ്രസിഡൻറ് ഇ.ടി. ചന്ദ്രൻ, ലോക കേരളസഭ അംഗം ബിജു മലയിൽ, കോഒാഡിനേഷൻ സെക്രട്ടറി ഷാജി മൂതല എന്നിവർ പറഞ്ഞു. നവകേരളയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ വരുംദിവസങ്ങളിലും തുടരുമെന്ന് കാരുണ്യ വിഭാഗം കൺവീനർ സതീഷ് ചന്ദ്രൻ, കേന്ദ്ര കമ്മിറ്റി സെക്രട്ടറി റെയ്സൺ വർഗീസ്, ഭരണസമിതി അംഗം ജലജൻ എന്നിവർ അറിയിച്ചു. photo: navakerala ബഹ്റൈൻ നവകേരള ഇന്ത്യൻ ക്ലബിന് നൽകുന്ന ഭക്ഷ്യധാന്യ കിറ്റുകൾ കൈമാറുന്നു വിദേശത്ത് മരിച്ച മലയാളികളുടെ കുടുംബങ്ങളെ സർക്കാർ സഹായിക്കണം മനാമ: കോവിഡ് ബാധിച്ചും മറ്റ് അസുഖങ്ങൾ മൂലവും വിദേശ രാജ്യങ്ങളിൽ പ്രത്യേകിച്ച് ബഹ്റൈൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ മരിക്കുകയും വിമാനയാത്രാ സൗകര്യമില്ലാത്തതിനാൽ അവിടങ്ങളിൽതന്നെ സംസ്കരിക്കുകയും ചെയ്ത മലയാളികളുടെ കുടുംബങ്ങളെ കേരള സർക്കാർ സഹായിക്കണമെന്ന് കോഴിക്കോട് ജില്ല പ്രവാസി ഫോറം ആവശ്യപ്പെട്ടു. ആകെയുള്ള കിടപ്പാടം പണയത്തിലാക്കി അന്നത്തിനുള്ള വക കണ്ടെത്താൻ പ്രവാസ ലോകത്തെത്തി മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ആശ്രിത നിയമനത്തിൽ ഉൾപ്പെടുത്തി ജോലിയോ ധനസഹായമോ നൽകണമെന്നും ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story