Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2020 5:01 AM IST Updated On
date_range 1 Jun 2020 5:01 AM ISTbah local 3 െഎ.ഒ.സി ബഹ്റൈൻ ചാപ്റ്റർ വയനാട്ടിലേക്ക് 500 പി.പി.ഇ കിറ്റുകൾ നൽകി
text_fieldsbookmark_border
മനാമ: രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലേക്ക് ഇന്ത്യൻ ഒാവർസീസ് കോൺഗ്രസ് ബഹ്റൈൻ ചാപ്റ്റർ 500 പി.പി.ഇ കിറ്റുകൾ നൽകി. വയനാട് ഡി.സി.സി പ്രസിഡൻറ് െഎ.സി. ബാലകൃഷ്ണൻ ഏറ്റുവാങ്ങിയ കിറ്റുകൾ ജില്ല കലക്ടർ ഡോ. അദീല അബ്ദുല്ലക്ക് കൈമാറി. രാജീവ് ഗാന്ധി അനുസ്മരണ ചടങ്ങിലാണ് െഎ.ഒ.സി ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻറ് മുഹമ്മദ് മൻസൂർ കിറ്റുകൾ നൽകുന്ന കാര്യം പ്രഖ്യാപിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ കിറ്റുകൾ എത്തിച്ചുനൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. െഎ.ഒ.സി ജനറൽ സെക്രട്ടറി ഖുർഷിദ് ആലം, ബഷീർ അമ്പലായി, സോവിച്ചൻ ചേന്നാട്ടുശ്ശേരി, മുഹമ്മദ് ഗയസ്, ജഅ്ഫർ മദനി, ഇബ്രാഹിം അദ്ഹം തുടങ്ങിയവർ അനുസ്രണത്തിൽ പെങ്കടുത്തു. photo: ioc anusmaranam ഇന്ത്യൻ ഒാവർസീസ് കോൺഗ്രസ് ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണ പരിപാടിയിൽനിന്ന് അഷ്‌കർ പൂഴിത്തലയുടെ മാതാവ് നിര്യാതയായി മനാമ: ബഹ്റൈനിലെ ജീവകാരുണ്യ പ്രവർത്തകനും സെൻട്രൽ മാർക്കറ്റ് കൂട്ടായ്മയുടെ സെക്രട്ടറിയും നോർക്ക ഹെൽപ് ഡെസ്ക് സെൻട്രൽ മാർക്കറ്റ് ഏരിയ അംഗവുമായ അഷ്ക്കർ പൂഴിത്തലയുടെ മാതാവ് റഹ്മത്ത് (69) നാട്ടിൽ നിര്യാതയായി. മക്കൾ: അയ്യൂബ്, അമീർ, അഷ്ക്കർ ( മൂന്ന് പേരും ബഹ്‌റൈൻ), ഹൈറുന്നിസ, ഹസീന. photo: bah death rahmath എം.പി. വീരേന്ദ്രകുമാറിൻെറ വിയോഗത്തിൽ സബർമതി അനുശോചിച്ചു മനാമ: എം.പി. വീരേന്ദ്രകുമാറിൻെറ നിര്യാണത്തിൽ സബർമതി കൾച്ചറൽ ഫോറം അനുശോചിച്ചു. അദ്ദേഹത്തിൻെറ വിയോഗം കേരളത്തിന് തീരാനഷ്ടം ആണെന്ന് പ്രസിഡൻറ് സാം സാമുവൽ അടൂർ , ജനറല്‍ സെക്രട്ടറി സാബു സക്കറിയ, സെക്രട്ടറി രാജേന്ദ്രന്‍ വടകര, സെലക്ടിവ് കമ്മിറ്റി അംഗം അബ്ദുൽ റസാഖ്, ശശി, റഉൗഫ് കണ്ണൂർ, അജി പി. ജോയ്, അനൂപ് കണ്ണൂർ, ദിനേശൻ വടകര, വിൽസൺ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story