Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2020 1:27 AM IST Updated On
date_range 1 Jun 2020 1:27 AM ISTചെമ്പേരി 110 കെ.വി സബ് സ്റ്റേഷൻ കമീഷൻ ചെയ്തു
text_fieldsbookmark_border
ശ്രീകണ്ഠപുരം: ചെമ്പേരി 110 കെ.വി സബ്സ്റ്റേഷൻ കമീഷൻ ചെയ്തു. കെ.എസ്.ഇ.ബി ഡയറക്ടർ ഡോ. വി. ശിവദാസൻ പദ്ധതി നാടിന് സമർപ്പിച്ചു. ചെമ്പേരി, പയ്യാവൂർ ഇലക്ട്രിസിറ്റി സെക്ഷനുകളിലെ അരലക്ഷത്തിലേറെ ഉപഭോക്താക്കൾക്ക് ചെമ്പേരി സബ്സ്റ്റേഷൻ പ്രയോജനം ചെയ്യും. ശ്രീകണ്ഠപുരത്ത്നിന്ന് കോട്ടൂർ, ചുണ്ടക്കുന്ന്, ഏരുവേശ്ശി വഴി പൂപ്പറമ്പിലേക്കാണ് ലൈൻ വലിച്ചത്. 9.61 കി.മീ ഡബിൾ സർക്യൂട്ട് ലൈൻ വലിക്കാൻ 37 ടവറുകളാണുള്ളത്. കണ്ണൂർ ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ജി .മോഹനൻ, കണ്ണൂർ ട്രാൻസ്മിഷൻ ഡിവിഷൻ എക്സി.എൻജിനീയർ ഹരീശൻ മൊട്ടമ്മൽ എന്നിവരുടെ നിർദേശാനുസരണം അസി.എക്സി. എൻജിനീയർമാരായ അജയകുമാർ, സുശാന്ത്, സബ് എൻജിനീയർ ജമീർ ജാൻ എന്നിവരാണ് നിർമാണത്തിന് നേതൃത്വം നൽകിയത്. ഫോട്ടോ: SKPM KSEB ചെമ്പേരി സബ് സ്റ്റേഷൻ വി. ശിവദാസൻ കമീഷൻ ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story