Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുഴപ്പിലങ്ങാട് സമ്പൂർണ...

മുഴപ്പിലങ്ങാട് സമ്പൂർണ ലോക്ഡൗണിലേക്ക്

text_fields
bookmark_border
എടക്കാട്ടും അധിക നിയന്ത്രണം മുഴപ്പിലങ്ങാട് :മുഴപ്പിലങ്ങാട് പഞ്ചായത്തിലെ വിവിധ പ്രദേശത്ത് കോവിഡ് നാലോളം പോസിറ്റിവ് കേസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പഞ്ചായത്ത് പ്രദേശം സമ്പൂർണ ലോക്ഡോണിലാക്കാൻ തീരുമാനം. വിവിധ വാർഡുകളിലെ പ്രധാന പ്രവേശന റോഡുകളും സർക്കാർ നിരീക്ഷണ വീടിന് സമീപത്തെ ചെറുവഴികളും ഞായറാഴ്ച വൈകീട്ടോടെ അടച്ചു. പ്രവേശനം നിഷേധിച്ചതായുള്ള പഞ്ചായത്ത് നോട്ടീസ് പതിക്കുകയും ചെയ്തു. മുഴപ്പിലങ്ങാട് ബീച്ച് റോഡ്, പാച്ചാക്കര റോഡ് ,എടക്കാട് ഉസ്സൻ മുക്ക് പ്രദേശത്തെ മണപ്പുറം റോഡ് എന്നിവയാണ് പ്രധാനമായും അടച്ചത് . അവശ്യ സാധനങ്ങൾക്ക് തിങ്കളാഴ്ച മുതൽ ഹോം ഡെലിവറി മാത്രമെ അനുവദിക്കൂ എന്ന് മുഴപ്പിലങ്ങാട് പഞ്ചായത്ത് അധികൃതർ അറിയിച്ചു. സമീപ പഞ്ചായത്തായ കടമ്പൂരിലെ പ്രധാന ബസാറായ എടക്കാടും ലോക്ഡൗണിൻെറ പരിധിയിലാണ്. അവശ്യസാധനങ്ങൾ വിൽക്കുന്നതുൾപ്പെടെ ഒരു കടയും തുറക്കാൻ പാടില്ലെന്നും ഹോം ഡെലിവറി മാത്രമെ അനുവദിക്കൂ എന്നും അധികൃതർ അറിയിച്ചു. ഫോട്ടൊ -"മുഴപ്പിലങ്ങാട് പഞ്ചായത്തിലെ മണപ്പുറം റോഡ് പോലീസ് അടച്ചിട്ടത് എടക്കാട് ന്യൂസ്: ഫോട്ടൊ : EAK_road closed എടക്കാട് ഉസ്സൻ മുക്ക് പ്രദേശത്തെ റോഡ് അടച്ച നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story