Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2020 1:26 AM IST Updated On
date_range 1 Jun 2020 1:26 AM ISTപുഴ പുറമ്പോക്ക് കൈയേറ്റ മേഖല തഹസിൽദാർ സന്ദർശിച്ചു
text_fieldsbookmark_border
ഇരിക്കൂർ: ടൗൺ പുറമ്പോക്ക് പുഴയോരം കൈയേറി നിർമാണം നടത്തുന്നെന്ന പരാതിയിൽ തളിപ്പറമ്പ് തഹസിൽദാർ പ്രകാശൻ സ്ഥലം സന്ദർശിച്ചു. വില്ലേജ്, റവന്യൂ ജീവനക്കാർ കൂടെയുണ്ടായിരുന്നു. തിങ്കളാഴ്ച താലൂക്ക് സർവേയർ എത്തി അളന്നശേഷം അനധികൃത കൈയേറ്റവും കെട്ടിടനിർമാണവുമുണ്ടെങ്കിൽ പൊളിപ്പിക്കുമെന്നും ഇല്ലെങ്കിൽ അനുമതി നൽകുമെന്നും തഹസിൽദാർ പറഞ്ഞു. പൊലീസിനെ കൈയേറ്റം ചെയ്തെന്ന്; 30 യൂത്ത് ലീഗുകാർക്കെതിരെ കേസ് ഇരിക്കൂർ: സർക്കിൾ ഇൻസ്പെക്ടർ വി.എസ്. നവാസ് ഉൾപ്പെടെയുള്ള പൊലീസുകാർക്കുനേരെ കൈയേറ്റമുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് 30 മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്തു. ഇരിക്കൂർ ഡയനാമോസ് ഗ്രൗണ്ടിനു പരിസരത്തെ ക്വാർട്ടേഴ്സിനു സമീപം മണ്ണിട്ട് നികത്തിയ തോട് യൂത്ത് ലീഗ് പ്രവർത്തകർ ശുചീകരണത്തിനിടെ തുറന്ന പ്രശ്നത്തിൽ സംഘർഷത്തെ തുടർന്നാണ് സംഭവം. മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തോട് മണ്ണിട്ട് നികത്തിയത്. ഇത് പഴയതുപോലെയാക്കാനുള്ള ശ്രമത്തിനിടയിലാണ് കൈയേറ്റമുണ്ടായത്. സി.െഎ നവാസിൻെറ യൂനിഫോമും നെയിം പ്ലേറ്റും ഔദ്യോഗിക സ്റ്റാർ മുദ്രയും പ്രവർത്തകർ പറിച്ചുനശിപ്പിച്ചതായാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story