Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2020 5:01 AM IST Updated On
date_range 31 May 2020 5:01 AM ISTമട്ടന്നൂർ ബസ് സ്റ്റാൻഡ് യാര്‍ഡ് നിര്‍മാണം പുരോഗമിക്കുന്നു
text_fieldsbookmark_border
മട്ടന്നൂര്‍: മട്ടന്നൂരില്‍ ബസ് സ്റ്റാൻഡ് വികസിപ്പിക്കുന്നതിൻെറ ഭാഗമായി യാര്‍ഡ് നിര്‍മാണം പുരോഗമിക്കുന്നു. അപകടനിലയിലായി പൊളിച്ചുമാറ്റിയ പഴയ ഷോപ്പിങ് കോംപ്ലക്‌സ് നിലനിന്നിരുന്ന പത്തു സെേൻറാളം സ്ഥലത്താണ് യാര്‍ഡ് നിര്‍മാണം പുരോഗമിക്കുന്നത്. ബസ്സ്റ്റാൻഡിനു തൊട്ടുള്ളതായിരുന്നു പഴയ ഷോപ്പിങ് കോംപ്ലക്‌സ്. പൊളിച്ച കെട്ടിടത്തിൻെറ അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കിയശേഷം നിരപ്പാക്കി കോണ്‍ക്രീറ്റു ചെയ്യുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ മട്ടന്നൂരില്‍ നിലവിലുള്ള ബസ്സ്റ്റാൻഡിൻെറ വിസ്തീർണം വര്‍ധിക്കുന്നതോടൊപ്പം അപകടങ്ങളും കുറക്കാന്‍ കഴിയും. സ്ഥലപരിമിതിമൂലം ഇവിടെ അപകടം പതിവായിരുന്നു. പാര്‍ക്കിങ്ങിന് സ്ഥലമില്ലാതെ നഗരത്തിലെമ്പാടും നിര്‍ത്തിയിടുന്ന ടാക്‌സികള്‍ക്കു പാര്‍ക്ക് ചെയ്യാനും വിവിധ പൊതുപരിപാടികള്‍ നടത്താനും പുതിയസ്ഥലം ഉപയോഗപ്പെടുത്താന്‍ കഴിയും. നഗരസഭ വര്‍ഷങ്ങളായി പുതിയ ബസ് സ്റ്റാൻഡിനു ശ്രമിക്കുന്നുണ്ടെങ്കിലും സ്ഥലദൗര്‍ലഭ്യത്തിൻെറ അടിസ്ഥാനത്തിലാണ് നിലവിലുള്ള സ്റ്റാൻഡ് വികസിപ്പിക്കാന്‍ തീരുമാനിച്ചത്. (ഫോട്ടോ- മട്ടന്നൂരില്‍ ബസ് സ്റ്റാൻഡ് വികസനത്തിൻെറ ഭാഗമായുള്ള യാര്‍ഡ് നിര്‍മാണം) MTR-BUS STANT.jpg MTR-BIKE KATHICHU (1).jpg മട്ടന്നൂരില്‍ ബൈക്ക് കത്തിച്ചു; വീടിന് കരിഓയില്‍ പ്രയോഗവും മട്ടന്നൂര്‍: മട്ടന്നൂരിനടുത്ത പെരിയച്ചൂരില്‍ സി.പി.എം പ്രവര്‍ത്തകൻെറ ബൈക്ക് കത്തിച്ച നിലയില്‍. സി.പി.എം പെരിയച്ചൂര്‍ ബ്രാഞ്ച് അംഗം എ.കെ. ബാബുവിൻെറ ബൈക്കാണ് തീവെച്ചു നശിപ്പിച്ച നിലയില്‍ കാണപ്പെട്ടത്. വീട്ടുചുവരിലും വരാന്തയിലും പരിസരത്തും വ്യാപകമായി കരിഓയില്‍ ഒഴിച്ച് വൃത്തിഹീനമാക്കുകയും ചെയ്തിട്ടുണ്ട്. മട്ടന്നൂര്‍ പൊലീസ് കേസെടുത്തു. (ഫോട്ടോ പെരിയച്ചൂരില്‍ തീവെച്ചു നശിപ്പിക്കപ്പെട്ട ബൈക്ക്) കരനെല്‍ കൃഷി ഉദ്ഘാടനം മട്ടന്നൂര്‍: മട്ടന്നൂര്‍ ഹയര്‍സെക്കൻഡറി സ്‌കൂള്‍ കരനെല്‍ കൃഷി ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സൻ അനിത വേണു നിര്‍വഹിച്ചു. പി.ടി.എ പ്രസിഡൻറ് പി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. മാനേജര്‍ കെ.ടി. ശിവദാസ്, വാര്‍ഡ് കൗണ്‍സിലര്‍ വി.എന്‍. സത്യേന്ദ്രനാഥ്, കൃഷ്ണകുമാര്‍ കണ്ണോത്ത്, ഇ.വി. വിനോദ് കുമാര്‍, എന്‍.സി. ശശിധരന്‍, പവിത്രന്‍ മാവില എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ കെ.കെ. യതീന്ദ്രദാസ് സ്വാഗതവും സി.വി. ഷീല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story