Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാവൂരിലെ കോവിഡ്:...

മാവൂരിലെ കോവിഡ്: ജാഗ്രതക്ക് തീരുമാനം

text_fields
bookmark_border
മാവൂര്‍: പഞ്ചായത്ത് പരിധിയിൽ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കടുത്ത ജാഗ്രതക്ക് തീരുമാനം. പഞ്ചായത്ത് പ്രസിഡൻറിൻെറ അധ്യക്ഷതയില്‍ പഞ്ചായത്ത്തല കമ്മിറ്റി യോഗം ചേർന്നു. ആരോഗ്യവകുപ്പ് ശക്തമായ ജാഗ്രതക്ക് തീരുമാനം എടുത്തിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ച സ്ത്രീയുടെ മകനെ കർശന റൂം ക്വാറൻറീനിലാക്കി. സെക്കൻഡറി സമ്പർക്കം പുലർത്തിയവരെയും കുടുംബത്തെയും ഹോം ക്വാറൻറീൻ ചെയ്തു. ഇവരുമായി ബന്ധപ്പെട്ടവരെയും ഹോം ക്വാറൻറീന്‍ ചെയ്തിട്ടുണ്ട്. പോസിറ്റിവായ സ്ത്രീയുടെ വീട് പൊലീസ് സാന്നിധ്യത്തിൽ അടച്ചിട്ടിട്ടുണ്ട്. ഫയര്‍ ഫോഴ്സിനെ ഉപയോഗിച്ച് അണുനശീകരണം നടത്തിയ ശേഷമേ തുറന്നുകൊടുക്കൂ. പൊലീസിനെ ഉപയോഗിച്ച് കര്‍ശന നിരീക്ഷണം നടത്താനും മാസ്ക് ഉപയോഗിക്കാത്തവര്‍ക്കും സാമൂഹിക അകലം പാലിക്കാത്തവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കച്ചവടസ്ഥാപനങ്ങളിൽ കൂടുതൽ പേർ സാമൂഹിക അകലം പാലിക്കാതെ എത്തുന്നതും ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നതും തടയാൻ നടപടി ശക്തമാക്കും. ജനങ്ങളുടെ ഭീതി അകറ്റാൻ പ്രദേശത്ത് വ്യാഴാഴ്ച വാർഡ് അംഗത്തിൻെറയും ആർ.ആർ.ടി അംഗങ്ങളുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ സന്ദർശനം നടത്തും. നോട്ടീസ് വിതരണം ചെയ്യും. പോസിറ്റിവ് കേസുകള്‍ യഥാസമയം ആരോഗ്യവകുപ്പിനെയും തദ്ദേശഭരണസ്ഥാപനത്തെയും അറിയിക്കണമെന്ന് മേലധികാരികളോട് ആവശ്യപ്പട്ടിട്ടുണ്ട്. സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ സ്ഥാപിച്ച കൈകഴുകൽ സംവിധാനം കാര്യക്ഷമമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ച സ്ത്രീയുടെ മകനെ അടുത്ത ആഴ്ച നടക്കുന്ന റാൻഡം ടെസ്റ്റിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. സമ്പർക്കം വഴി സാമൂഹികവ്യാപനം ഇല്ലാത്ത സാഹചര്യത്തിൽ ഹോട്സ്പോട്ടോ റെഡ്സോണോ ആക്കേണ്ടതില്ലെന്നാണ് തീരുമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story