Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightbkpage

bkpage

text_fields
bookmark_border
സുരക്ഷിതമായി സ്രവമെടുക്കാൻ റോബോട്ട് കോഴിക്കോട്: കോവിഡ് പരിശോധനക്ക് സുരക്ഷിതമായും വേഗത്തിലും സ്രവ സാമ്പിളുകൾ ശേഖരിക്കാൻ റോബോട്ടുമായി കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മൻെറ് (ഐ.ഐ.എം.കെ). ഐ.എസ്.പി അഗ്രോ റോബോട്ടിക്സ് എന്ന സ്റ്റാർട്ടപ് കമ്പനിയാണ് സാമ്പിളുകൾ ശേഖരിക്കാനുള്ള റോബോട്ടിക് സംവിധാനം കണ്ടുപിടിച്ചത്. ഐ.ഐ.എം.കെയുടെ ബിസിനസ് ഇൻകുബേറ്റർ സംരംഭമായ 'ലൈവി'ന് കീഴിലുള്ള ഐ.എസ്.പി അഗ്രോ എന്ന കമ്പനി ഡ്രോൺ അടക്കം നിർമിക്കാറുണ്ട്. മനുഷ്യ സ്പർശമില്ലാതെ സാമ്പിളുകൾ ശേഖരിക്കാൻ ഈ റോബോട്ടിന് കഴിയും. ഒരു മീറ്റർവരെ നീളത്തിലുള്ള യന്ത്രകൈ ഉപയോഗിച്ച് സാമ്പിളുകൾ ശേഖരിക്കാം. 180 ഡിഗ്രിയിൽ തിരിയാവുന്നതാണ് ഈ റോബോട്ട്. ആൻഡ്രോയ്ഡ് ആപ് ഉപയോഗിച്ച് റോബോട്ടിൻെറ പ്രവർത്തനം നിയന്ത്രിക്കാം. അടുത്ത ഘട്ടത്തിൽ കാമറയും മൈക്രോഫോണും സ്പീക്കറുമടക്കമുള്ള സംവിധാനത്തോടെയുള്ള റോബോട്ടിനെ നിർമിക്കാനുള്ള ഒരുക്കത്തിലാണ് ഐ.എസ്.പി അഗ്രോ.
Show Full Article
TAGS:LOCAL NEWS 
Next Story