Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2020 3:40 AM IST Updated On
date_range 27 May 2020 3:40 AM ISTകണ്ണപുരത്ത് ബി.ജെ.പി-സി.പി.എം സംഘര്‍ഷം
text_fieldsbookmark_border
കണ്ണപുരം: സി.പി.എം തൃക്കോത്ത് ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി അംഗവുമായ മാറ്റാങ്കിൽ സ്വദേശി ആദർശിനെ ഒരു സംഘം കണ്ണപുരം പറമ്പത്ത് വെച്ച് വെട്ടിക്കൊല്ലാൻ ശ്രമിച്ചതായി പരാതി. തലക്കും കൈക്കും പരിക്കേറ്റ ആദർശിനെ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ആർ.എസ്.എസുകാരായ സി.വി. സുമേഷ്, പൂക്കോട്ടി രതീശൻ, പറമ്പത്തെ ആശാരി സന്തോഷ് എന്നിവരാണ് കൊലപ്പെടുത്താൻ ശ്രമിച്ചത് എന്നാണ് ഡി.വൈ.എഫ്.ഐക്കാർ പറയുന്നത്. ആദർശിനെ ആക്രമിച്ചതിൽ ആർ.എസ്.എസ്, ബി.ജെ.പി. നേതൃത്വത്തിൻെറ പങ്ക് അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ പാപ്പിനിശ്ശേരി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. വീടിനു നേരെ ബോംബേറ് കണ്ണപുരം: സേവാഭാരതി പ്രവർത്തകൻെറ വീടിനു നേരെ ബോംബേറ്. കണ്ണപുരത്തെ സേവാഭാരതി പ്രവർത്തകനായ രതീശൻെറ മാറ്റാങ്കിലുള്ള വീടിനു നേരെയാണ് ബോംബേറുണ്ടായത്. തിങ്കളാഴ്ച രാത്രി പത്തോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടു പേരാണ് ആക്രമണത്തിൻെറ പിറകിലെന്ന് രതീശൻ പറഞ്ഞു. സംഭവത്തിനു പിന്നിൽ സി.പി.എമ്മുകാരാണെന്ന് ബി.ജെ.പി ആരോപിച്ചു. പ്രദേശത്ത് സംഘർഷമുണ്ടാക്കാൻ ഏറെ നാളായി സി.പി.എമ്മുകാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ബി.ജെ.പി ജില്ല ജനറൽ െസക്രട്ടറി കെ.കെ. വിനോദ് കുമാർ ആരോപിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനത്തിനിടെ സംഘർഷം; പൊലീസ് വഴിമുട്ടി കണ്ണപുരം: കോവിഡ് പ്രതിരോധത്തിനായി മുഴുവൻ ഉദ്യോഗസ്ഥരെയും വിന്ന്യസിച്ച സാഹചര്യത്തിൽ കണ്ണപുരത്തുണ്ടായ ബി.ജെ.പി-സി.പി.എം സംഘർഷം പൊലീസിന് പ്രതിസന്ധിയായി. കേസന്വേഷിക്കുന്നതിനും പ്രതികളെ തിരയുന്നതിനും കണ്ണപുരത്ത് മതിയായ പൊലീസ് ഉദ്യോഗസ്ഥരില്ല. ഉള്ളവരെ മുഴുവൻ സമയവും കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി വിന്ന്യസിച്ച സാഹചര്യം മുതലെടുത്താണ് ആക്രമണം നടന്നത്. കൂടാതെ ഇരുകക്ഷികളും പൊലീസിൽ പരാതിപ്പെട്ടിട്ടില്ലെന്നാണ് അറിയുന്നത്. കണ്ണപുരം പ്രദേശത്ത് കഴിഞ്ഞ വർഷവും നിരവധി ബി.ജെ.പി-സി.പി.എം ആക്രമണ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. കണ്ണപുരത്ത് മതിയായ പൊലീസ് ഇല്ലാത്ത സാഹചര്യത്തിൽ ഇനിയും അക്രമ പ്രവർത്തനങ്ങൾ തുടരാനാണ് സാധ്യതയെന്നാണ് പൊതുജനം ഭയപ്പെടുന്നത്. ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്തു നിന്നും ആവശ്യമായ നടപടിയുണ്ടാകണമെന്ന് ഇവർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story