Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമധുര വിതരണവും സൗജന്യ...

മധുര വിതരണവും സൗജന്യ ഭക്ഷണ വിതരണവും

text_fields
bookmark_border
പെരിങ്ങത്തൂർ: സോളിഡാരിറ്റി പാനൂർ ഏരിയ കമ്മിറ്റി പെരുന്നാൾ ദിനത്തിൽ പൊലീസ്, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് ആദര സൂചകമായി മധുരവിതരണം നടത്തി. മേക്കുന്ന് ഹെൽത്ത് സൻെറർ, ചൊക്ലി പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലാണ് പായസ വിതരണം നടത്തിയത്. സോളിഡാരിറ്റി ജില്ല ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, ചൊക്ലി എസ്.ഐ സുഭാഷ്, സിദ്ദീഖ് അസ്ലം, സവാദ് പുതുക്കുൽ, ആദിൽ കരിയാട് എന്നിവർ സംസാരിച്ചു. ആദര സൂചകമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ മധുരവിതരണം നടത്തിയിട്ടുണ്ട്. ലോക്ഡൗണിനിടയിലെ പെരുന്നാൾ, ആശംസകളിൽ ഒതുങ്ങിയതിനാൽ പുല്ലൂക്കരയിലെ റെഡ് ലാൻഡ് മീഡിയയും ഡി.വൈ.എഫ്.ഐ മുക്കിൽ പീടിക യൂനിറ്റും ചേർന്ന് കോവിഡ് പ്രതിരോധ പ്രവർത്തകർക്കായി പെരുന്നാൾ ഭക്ഷണം വിതരണം ചെയ്തു. തലശ്ശേരി, മാഹി, ചൊക്ലി ,കടവത്തൂർ,പുല്ലൂക്കര പ്രദേശങ്ങളിലെ നാട്ടിൽ പോകാൻ കഴിയാത്ത അന്തർ സംസ്ഥാന തൊഴിലാളികൾ, പൊലീസ്, ആരോഗ്യ പ്രവർത്തകർ ,ക്വാറൻറീനിൽ കഴിയുന്നവർ എന്നിവർക്കാണ് ഉച്ചഭക്ഷണം സൗജന്യമായി എത്തിച്ചുനൽകിയത്. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. അനൂപ് ഉദ്ഘാടനം ചെയ്തു. പാനൂർ നഗരസഭ കൗൺസിലർ കെ. ബാലൻ ഏറ്റുവാങ്ങി. മഹേഷ്, സുഹൈൽ, പി.പി. ജാബിർ, ആഷിർ എന്നിവർ സംസാരിച്ചു. മാസ്ക് വിതരണം പെരിങ്ങത്തൂർ: പെരുന്നാൾ ദിനത്തിൽ സൗജന്യമായി ഒരു പ്രദേശത്തെ മുഴുവൻ കുടുംബങ്ങൾക്കും മാസ്ക്കുകൾ വിതരണം ചെയ്ത് കവിയൂരിലെ വെങ്ങക്കണ്ടി ഫർസീൻ കുടുംബം. ചൊക്ലി പഞ്ചായത്ത് പ്രസിഡൻറ് വി.കെ. രാകേഷ് മാസ്ക്കുകൾ ഏറ്റുവാങ്ങി. അസ്ലം മെഡിനോവ അധ്യക്ഷത വഹിച്ചു. താഴെ പൂക്കോത്തെ സി.എം. മെമ്മോറിയൽ ലൈബ്രറി ആൻഡ് റീഡിങ് റൂമിൻെറ നേതൃത്വത്തിൽ പ്രദേശക്കാർക്കായി സൗജന്യ മാസ്ക് വിതരണം നടത്തി.താഴെ പൂക്കോം വായനശാല പരിസരത്തുള്ള നൂറ്റി അമ്പതിൽ പരം വീടുകളിലേക്കായി മാസ്ക്കുകൾ വിതരണം ചെയ്തു. പാനൂർ നഗരസഭാധ്യക്ഷ ഇ.കെ.സുവർണ വിതരണ ഉദ്ഘാടനം നിർവഹിച്ചു. വായനശാല കമ്മിറ്റി പ്രസിഡൻറ് എസ്. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ടി. നാരായണൻ സ്വാഗതവും സി.എച്ച്. സ്വാമിദാസൻ നന്ദിയും പറഞ്ഞു. ഡി.വൈ.എഫ്.ഐ നിടുമ്പ്രം യൂനിറ്റ്, ചെന്താര എന്നിവയുടെ ആഭിമുഖ്യത്തിൽ സാനിറ്റൈസർ അടങ്ങിയ കിറ്റുകളുടെ സൗജന്യ വിതരണവും പി. മോഹനൻ അനുസ്മരണവും നടത്തി. സാനിറ്റൈസർ, സോപ്പ്, ഹാൻഡ് വാഷ്, മാസ്ക് എന്നിവയടങ്ങുന്നതാണ് കിറ്റ്. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. അനൂപ് ഉദ്ഘാടനം നിർവഹിച്ചു. വേലാണ്ടി മാധവി ഏറ്റുവാങ്ങി. റെറ്റീഷ് അധ്യക്ഷത വഹിച്ചു. പി.അജീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. വാർഡംഗം സി.കെ.രമ്യ, പി.ജയചന്ദ്രൻ,അഭിനവ് എന്നിവർ സംസാരിച്ചു. പ്രദേശത്തെ ഇരുന്നൂറിലധികം വീടുകളിലേക്കാണ് സൗജന്യ കിറ്റുകൾ എത്തിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story