Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2020 3:39 AM IST Updated On
date_range 27 May 2020 3:39 AM ISTഓണ്‍ലൈന്‍ താലൂക്ക് അദാലത്
text_fieldsbookmark_border
താമരശ്ശേരി: കോവിഡ് പശ്ചാത്തലത്തില്‍ ജില്ലയില്‍ ആദ്യമായി താലൂക്ക് അദാലത് ഓണ്‍ലൈനായി നടത്തി. താമരശ്ശേരി താലൂക്ക് അദാലത്താണ് പരീക്ഷണാടിസ്ഥാനത്തില്‍ ഓണ്‍ലൈനായി നടത്തിയത്. ജില്ല കലക്ടര്‍ സാംബശിവ റാവു കലക്ടറേറ്റില്‍നിന്ന് നേതൃത്വം നല്‍കിയ അദാലത്തില്‍ 46 പരാതികള്‍ പരിഗണിച്ചു. താമരശ്ശേരി താലൂക്ക് പരിധിയിലെ വില്ലേജ് ഓഫിസര്‍മാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അതത് താലൂക്കിലെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് പരാതികള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഐ.ടി മിഷനാണ് സാങ്കേതിക സഹായം നല്‍കുന്നത്. എം.എസ.്എഫ് ഹെല്‍പ് െഡസ്‌ക് താമരശ്ശേരി: പരീക്ഷക്കെത്തുന്ന വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി രാരോത്ത് ഗവ. മാപ്പിള ഹൈസ്‌കൂളില്‍ എം.എസ്.എഫിൻെറ ആഭിമുഖ്യത്തില്‍ ഹെല്‍പ് െഡസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു. വിദ്യാര്‍ഥികള്‍ക്ക് മാസ്ക്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തു. പ്രസിഡൻറ് നാഫിഹ്, റാഷിദ് സബാന്‍, കെ. ഇസ്മായില്‍, പി.പി. മിന്‍ഹാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story