Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2020 5:01 AM IST Updated On
date_range 26 May 2020 5:01 AM ISTപരീക്ഷക്കുള്ള ഒരുക്കം മാഹിയിൽ പൂർത്തിയായി
text_fieldsbookmark_border
മാഹി: കോവിഡിൻെറ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്ന മാറ്റിവെക്കപ്പെട്ട പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനുള്ള ഒരുക്കം പൂർത്തിയായതായി മാഹി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കേരള സർക്കാറിൻെറ മാർഗരേഖകളനുസരിച്ചാവും മാഹിയിലും പരീക്ഷകൾ നടക്കുക. വിദ്യാർഥികളുടെ യാത്രാസൗകര്യത്തിനായി പി.ആർ.ടി.സി ബസുകളും കോഓപറേറ്റിവ് ബസുകളും സർവിസ് നടത്തും. സ്കൂളുകളിലെ ക്ലാസ് മുറികളും പരിസരവും അണുമുക്തമാക്കി. തുടർപരീക്ഷകൾക്ക് മുമ്പായി ക്ലാസ് മുറികളും ടോയ്ലറ്റുകളും വീണ്ടും അണുമുക്തമാക്കും. മുഴുവൻ വിദ്യാർഥികളെയും തെർമൽ സ്കാനിങ്ങിന് വിധേയമാക്കും. ഹാൻഡ് വാഷ്, സാനിറ്റൈസർ, മുഖാവരണം, അധ്യാപകർക്ക് കൈയുറകൾ എന്നിവ ലഭ്യമാക്കും. പരീക്ഷ നടത്തിപ്പിൻെറ ഒരുക്കം മാഹി ആർ.എ, ചീഫ് എജുക്കേഷനൽ ഓഫിസറുടെ നേതൃത്വത്തിൽ പരീക്ഷകേന്ദ്രങ്ങളുള്ള സ്കൂൾ പ്രധാനാധ്യാപകരുടെയും പി.ടി.എ പ്രതിനിധികളുടെയും യോഗം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story