Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതലശ്ശേരിയിൽ കടകളുടെ...

തലശ്ശേരിയിൽ കടകളുടെ പ്രവർത്തന സമയം മാറ്റം

text_fields
bookmark_border
തലശ്ശേരി: കോവിഡ് വ്യാപനം കണക്കിലെടുത്ത് നഗരസഭ പരിധിയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയത്തിൽ വീണ്ടും മാറ്റം വരുത്തി. നഗരസഭ ചെയർമാൻ വിളിച്ചുചേർത്ത വ്യാപാരി സംഘടനകളുടെ യോഗത്തിലാണ് സമയപരിധി പുതുക്കി നിശ്ചയിച്ചത്. പുതുക്കിയ സമയം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. മെഡിക്കൽ ഷോപ്പുകൾ, മിൽമ ബൂത്ത് അടക്കമുള്ളവ രാവിലെ ഏഴുമുതൽ വൈകീട്ട് നാലുവരെ തുറന്ന് പ്രവർത്തിക്കും. പച്ചക്കറി മൊത്ത വിൽപന രാവിലെ ഏഴുമുതൽ വൈകീട്ട് മൂന്നു വരെയും മത്സ്യം ചില്ലറ വിൽപന രാവിലെ ഏഴുമുതൽ ഉച്ച രണ്ടുവരെയും മാത്രമായിരിക്കും. മത്സ്യം മൊത്ത വിൽപന സമയത്തിൽ മാറ്റമില്ല. ഷോപ്പിങ് കോംപ്ലക്സുകളിൽ മെഡിക്കൽ ഷോപ്പുകൾ, പലചരക്ക് കടകൾ അടക്കം 50 ശതമാനം മാത്രമേ തുറക്കാൻ പാടുളളൂ. വ്യാപാരികൾ കോവിഡ് പ്രതിരോധ നിബന്ധനകൾ കർശനമായും പാലിക്കണം. ഒരേസമയം കൂടുതൽ ആളുകളെ സ്ഥാപനത്തിനകത്ത് പ്രവേശിപ്പിക്കരുത്, എ.സി പ്രവർത്തിപ്പിക്കാൻ പാടില്ല. ജീവനക്കാരുടെ എണ്ണം പരമാവധി കുറക്കണം. എല്ലാവരും സുരക്ഷിതമായ അകലം പാലിച്ചിരിക്കണം. കട ഉടമകളും ജീവനക്കാരും മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കണം. വസ്ത്രങ്ങൾ, പാദരക്ഷകൾ എന്നിവ ട്രെയൽ നോക്കാൻ അനുവദിക്കരുത്. നിയമ വിരുദ്ധമായി പ്രവർത്തിച്ചാൽ നിയമ നടപടി നേരിടേണ്ടിവരും. നഗരസഭ ചെയർമാൻ സി.കെ. രമേശൻ അധ്യക്ഷത വഹിച്ചു. വ്യാപാരി സംഘടന ഭാരവാഹികളായ വി.കെ. ജവാദ് അഹമ്മദ്, സി.പി.എം. നൗഫൽ, സാക്കിർ കാത്താണ്ടി, ടി. ഇസ്മായിൽ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story