Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2020 5:02 AM IST Updated On
date_range 24 May 2020 5:02 AM ISTഅഞ്ചുപേരുടെ ഫലം നെഗറ്റിവ്: രണ്ടുപേർ ആശുപത്രി വിട്ടു
text_fieldsbookmark_border
മാഹി: മാഹി ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഞ്ചുപേരുടെ ഫലം നെഗറ്റിവ്. രണ്ടുപേരുടെ സാമ്പിൾ പരിശോധനാ ഫലം തുടർച്ചയായി നെഗറ്റിവ് ആയതിനെ തുടർന്ന് ആശുപത്രി വിട്ടു. ശനിയാഴ്ചയെത്തിയ ഒരാൾ ഉൾപ്പെടെ അഞ്ചുപേരാണ് ഇൻസ്റ്റിട്യൂഷനൽ കോറൻറീനിലുള്ളത്. ശനിയാഴ്ച ഒരാളെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ചാലക്കര ആയുർവേദ ഹോസ്പിറ്റൽ കോവിഡ് കെയർ സൻെററിൽ 14 പേരും വീടുകളിൽ 666 പേരുമാണ് നിരീക്ഷണത്തിലുള്ളത്. 28 ദിവസം പൂർത്തിയായതിനെ തുടർന്ന് 913 പേർ പട്ടികയിൽ നിന്ന് ഒഴിവായി. 29 പേരെ വെള്ളിയാഴ്ച വീടുകളിൽ നിരീക്ഷണത്തിലാക്കി. 685 പേരാണ് ആശുപത്രിയിലും കോവിഡ് കെയർ സൻെററുകളിലുമായി മാഹി മേഖലയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story