Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2020 5:02 AM IST Updated On
date_range 24 May 2020 5:02 AM ISTദേശീയ പ്രതിഷേധ ദിനമാചരിച്ചു
text_fieldsbookmark_border
കല്യാശ്ശേരി: കേന്ദ്ര സർക്കാറിൻെറ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തിൽ കണ്ണൂർ കെൽട്രോണിൽ പ്രതിഷേധ സമരം നടത്തി. കെൽട്രോൺ എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു), കെൽട്രോൺ എംപ്ലോയീസ് യൂനിയൻ (ഐ.എൻ.ടി.യു.സി) എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്. കെ. മഹേന്ദ്രൻ, എം.പി. ഇസ്മായിൽ എന്നിവർ സംസാരിച്ചു. പാപ്പിനിശ്ശേരി: ഐക്യ ട്രേഡ് യൂനിയൻെറ ആഭിമുഖ്യത്തിൽ പാപ്പിനിശ്ശേരിയിൽ ദേശീയ പ്രതിഷേധ ദിനം ആചരിച്ചു. പാപ്പിനിശ്ശേരി വെസ്റ്റിലെ ഏഴു കേന്ദ്രങ്ങളിൽ പ്രതിഷേധം നടന്നു. കരിക്കൻ കുളം, പഴഞ്ചിറ, പുതിയകാവ്, ഹാജി റോഡ്, ഇല്ലിപ്പുറം ബാങ്ക്, ഇല്ലിപ്പുറം സഹകരണ ടൈൽസ്, റെയിൽവേ സ്‌റ്റേഷൻ എന്നീ കേന്ദ്രങ്ങളിലാണ് പ്രതിഷേധം നടന്നത്. വിവിധ കേന്ദ്രങ്ങളിൽ ഐക്യ ട്രേഡ് യൂനിയൻ നേതാക്കളായ കെ.വി. രമേശൻ, സി. രാജൻ, പി. ചന്ദ്രൻ, കെ. സന്തോഷ് കുമാർ, ഒ.കെ. മൊയ്തീൻ, എം.സി. ദിനേശൻ, കെ.പി. സദാനന്ദൻ, പി. അശോകൻ, വി. രാജേഷ്, ഒ.വി. റീന എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story