Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2020 5:02 AM IST Updated On
date_range 24 May 2020 5:02 AM ISTവിദ്യാലയങ്ങളിൽ അണുനശീകരണം നടത്തി
text_fieldsbookmark_border
കണ്ണൂർ: എസ്.എസ്.എൽ.സി, പ്ല ടു പരീക്ഷ നടക്കാനിരിക്കെ ജില്ലയിലെ വിദ്യാലയങ്ങളിൽ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി. കണ്ണൂർ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ കണ്ണൂരിലെയും സമീപ പ്രദേശങ്ങളിലെയും വിദ്യാലയങ്ങൾ അണുവിമുക്തമാക്കി. കണ്ണൂർ മുനിസിപ്പൽ ഹയർ സെക്കൻഡറി സ്കൂൾ, തോട്ടട ടെക്നിക്കൽ ഹൈസ്കൂൾ, തോട്ടട വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, ചെമ്പിലോട് ഹയർസെക്കൻഡറി സ്കൂൾ, അഴീക്കോട് മീൻകുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, അഴീക്കോട് ഫിഷറീസ് ഹൈസ്കൂൾ, വളപട്ടണം ഹയർ സെക്കൻഡറി സ്കൂൾ, കണ്ണൂർ സിറ്റി ദീനുൽ ഇസ്ലാം സഭ സ്കൂൾ എന്നിവയാണ് ശനിയാഴ്ച അണുവിമുക്തമാക്കിയത്. മുനിസിപ്പൽ ഹൈസ്കൂളിലായിരുന്നു തെരുവിൽ അലഞ്ഞുതിരിഞ്ഞവരെ പാർപ്പിക്കാൻ ക്യാമ്പ് ഒരുക്കിയത്. ഇവരെ സ്വന്തം നാട്ടിലേക്ക് ജില്ല ഭരണകൂടത്തിൻെറ നേതൃത്വത്തിൽ കഴിഞ്ഞദിവസങ്ങളിൽ തിരിച്ചയച്ചിരുന്നു. തളിപ്പറമ്പിൽ മൂത്തേടത്ത് ഹൈസ്കൂൾ ഉൾപ്പെടെ ഒട്ടേറെ വിദ്യാലയങ്ങൾ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. കണ്ണൂർ പൊലീസ് സ്റ്റേഷൻ, വനിത പൊലീസ് സ്റ്റേഷൻ എന്നിവയും അണുവിമുക്തമാക്കി. കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് സർവിസ് നടത്തുന്ന ബസുകളും ശനിയാഴ്ച അണുനശീകരണ പ്രവർത്തനം നടത്തുകയുണ്ടായി. സീനിയർ ഓഫിസർ കെ.കുഞ്ഞിക്കണ്ണൻെറ നേതൃത്വത്തിലായിരുന്നു യത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story