Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2020 5:02 AM IST Updated On
date_range 24 May 2020 5:02 AM ISTമുംബൈ -തിരുവനന്തപുരം ട്രെയിൻ: ജില്ല ഭരണകൂടത്തെ ആശങ്കയിലാക്കി അവസാന നിമിഷം കണ്ണൂരിൽ സ്റ്റോപ്
text_fieldsbookmark_border
കണ്ണൂർ: മുംബൈയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ശ്രമിക് ട്രെയിനിന് ജില്ല ഭരണകൂടത്തെ ആശങ്കയിലാക്കി അവസാന നിമിഷം കണ്ണൂരിൽ സ്റ്റോപ്. ട്രെയിനിന് കണ്ണൂരിൽ സ്റ്റോപ് അനുവദിച്ചത് കൃത്യസമയത്ത് അറിയിക്കാതെ റെയിൽവേ അലംഭാവം കാട്ടിയതാണ് ജില്ല ഭരണകൂടത്തെ ആശങ്കയിലാക്കിയത്. ശനിയാഴ്ച ഉച്ചക്ക് ഒരുമണിക്കെത്തുന്ന ട്രെയിനിന് കണ്ണൂരിൽ സ്േറ്റാപ് അനുവദിച്ച വിവരം രാവിലെ 11ന് മാത്രമാണ് ജില്ല ഭരണകൂടത്തെ ഔദ്യോഗികമായി അറിയിച്ചത്. മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയാണ് ട്രെയിൻ ഏർപ്പെടുത്തിയത്. പെട്ടെന്നുള്ള അറിയിപ്പ് കണ്ണൂർ ജില്ല ഭരണകൂടത്തെയാണ് വലച്ചത്. ട്രെയിൻ കണ്ണൂരിൽ നിർത്തുന്ന വിവരം വൈകി അറിഞ്ഞതിനെ തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ സജ്ജീകരണങ്ങൾ ഒരുക്കിയാണ് ജില്ല ഭരണകൂടം പ്രതിസന്ധി മറികടന്നത്. മുംബൈ ലോകമാന്യ തിലകിൽനിന്ന് പുറപ്പെട്ട ട്രെയിനിന് തിരുവനന്തപുരം മാത്രമായിരുന്നു നേരത്തേ സ്റ്റോപ് അനുവദിച്ചിരുന്നത്. എന്നാൽ, ട്രെയിനിന് കണ്ണൂരിൽ സ്റ്റോപ് അനുവദിക്കണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. പിന്നീടാണ് കണ്ണൂരിൽ ട്രെയിൻ നിർത്താൻ റെയിൽവേ തീരുമാനിച്ചത്. എന്നാൽ, ഇക്കാര്യം കൃത്യസമയത്ത് ജില്ല ഭരണകൂടത്തെ അറിയിക്കുന്നതിൽ റെയിൽവേക്ക് വീഴ്ച സംഭവിച്ചു. ഇതുകാരണം, ട്രെയിനെത്താൻ മണിക്കൂറുകൾ മാത്രമുള്ളപ്പോഴാണ് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചത്. തുടർന്ന് ആവശ്യമായ പരിശോധനാ സംവിധാനങ്ങൾ ഉൾപ്പെടെ യുദ്ധകാലാടിസ്ഥാനത്തിൽ ഒരുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story