Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകർണാടകയിൽനിന്ന്​ ബസിൽ...

കർണാടകയിൽനിന്ന്​ ബസിൽ എത്തിയ 12പേരെ ക്വാറൻറീൻ കേന്ദ്രത്തിലേക്ക്​ മാറ്റി

text_fields
bookmark_border
കണ്ണൂർ: നിയന്ത്രണം പാലിക്കാതെ കർണാടകയിൽനിന്ന് കോൺഗ്രസ് ഏർപ്പെടുത്തിയ ബസിൽ എത്തി കണ്ണൂർ നഗരത്തിൽ ഇറങ്ങിയ പന്ത്രണ്ടോളം പേരെ പൊലീസ് തടഞ്ഞ് പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി. കണ്ണൂർ നഗരത്തിലിറങ്ങിയവരെയാണ് പൊലീസ് ക്വാറൻറീൻ കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇവർ വന്ന ബസിലുണ്ടായിരുന്ന ആളുകൾ വഴിയിൽ പലയിടത്തും ഇറങ്ങിപ്പോയിട്ടുമുണ്ട്. നിരീക്ഷണത്തിൽ കഴിയേണ്ട ആളുകൾ ആൾത്തിരക്കുള്ള നഗരത്തിൽ ഇറങ്ങുന്ന സാഹചര്യം ഭീഷണിയാകുന്നുണ്ട്. ഇത്തരത്തിൽ സുരക്ഷ മാനദണ്ഡം പാലിക്കാതെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് ആളുകളെ കൊണ്ടുവരുന്നത് സുരക്ഷക്ക് ഭീഷണിയാണെന്ന നിലപാടിലാണ് പൊലീസ്. കോൺഗ്രസ് ഏർപ്പാടാക്കിയ ബസുകളിൽ കർണാടകത്തിൽനിന്നും ആളുകളെ കൊണ്ടുവരുേമ്പാൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നതാണ് സുരക്ഷക്ക് ഭീഷണിയാകുന്നത്. സ്വന്തം വാഹനങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ടെന്ന് ചെക്ക് പോസ്റ്റിൽ കള്ളം പറഞ്ഞാണ് കൂടുതൽ പേരും എത്തുന്നതെന്നാണ് പൊലീസ് പറയുന്നത്. ആളുകൾ ഇങ്ങനെ നിയന്ത്രണമില്ലാതെ വരുന്നത് വലിയ തലവേദനയാണെന്നും പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story