Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2020 5:02 AM IST Updated On
date_range 24 May 2020 5:02 AM IST30 ഏക്കറിൽ കരനെൽകൃഷി ഒരുങ്ങുന്നു
text_fieldsbookmark_border
മുക്കം: നഗരസഭയുടെ നേതൃത്വത്തിൽ 30 ഏക്കറിൽ കരനെൽകൃഷിയൊരുക്കുന്നു. കര നെൽകൃഷി ചെയ്യാൻ അനുയോജ്യമായ നെൽവിത്തുകളായ ഉമ, ജ്യോതി തുടങ്ങിയ വിത്തിനങ്ങളാണ് വിതക്കുന്നത്. രക്തശാലി, നവര തുടങ്ങി ഔഷധഗുണമുള്ള നെല്ലിനം അഞ്ചേക്കറിൽ കൃഷിചെയ്യുന്നുണ്ട്. ഇതിനു കിലോക്ക് 300 രൂപയിലധികം വില ലഭിക്കും. കൃഷി ഓഫിസർ പ്രിയ മോഹൻെറ നേതൃത്വത്തിലുള്ള ടീം സാങ്കേതിക മേൽനോട്ടം വഹിക്കുന്നു. മുക്കത്ത് കരനെൽകൃഷി ചെയ്യുന്ന കൃഷിക്കാരുടെ കൂട്ടായ്മയായ കരനെൽകൃഷി സംഘം, ഈ മേഖലയിലേക്ക് കടന്നുവരുന്നവർക്ക് എല്ലാ പ്രോത്സാഹനവും നൽകും. വെസ്റ്റ് മണാശ്ശേരിയിൽ നടന്ന വിത്തിടൽ ചടങ്ങ് നഗരസഭ ചെയർമാൻ കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. ശ്രീധരൻ, കൗൺസിലർ വി. ഗിരിജ, മോഹനൻ, വിനോദ് മണാശ്ശേരി എന്നിവർ പങ്കെടുത്തു. കൃഷി ഓഫിസർ പ്രിയ മോഹൻ സ്വാഗതവും നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story