Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2020 5:02 AM IST Updated On
date_range 24 May 2020 5:02 AM ISTആംബുലൻസ് സർവിസ് സജ്ജമായി
text_fieldsbookmark_border
മുക്കം: വയലിൽ മൊയ്‌തീൻ കോയ ഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിൻെറ രണ്ടാമത്തെ ആംബുലൻസും സർവിസ് ആരംഭിച്ചു. പുതുതായി വാങ്ങിയ ആംബുലൻസാണ് സർവിസിനു സജ്ജമായത്. മൊയ്‌തീൻ കോയ ഹാജിയുടെ സഹോദരനും മുക്കം മുസ്ലിം ഓർഫനേജ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ വി.ഇ. മോയിമോൻ ഹാജി താക്കോൽ കൈമാറി സർവിസ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ജലീൽ ഫൻറാസ്റ്റിക്, വൈസ് ചെയർമാൻ മജീദ് എന്നിവരും പങ്കെടുത്തു. ഗസ്റ്റ് അധ്യാപക ഒഴിവ് മുക്കം: ചേന്ദമംഗലൂർ സുന്നിയ്യ അറബിക് കോളജിൽ 2020-21 അക്കാദമിക് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അറബിക്, കോമേഴ്സ്, മലയാളം, ഇംഗ്ലീഷ് വിഷയങ്ങൾക്കാണ് നിയമനം. കോഴിക്കോട് ഉത്തരമേഖല കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ രജിസ്ട്രർ ചെയ്യാൻ കഴിയാത്തവർക്കും അപേക്ഷിക്കാം. ജൂൺ ഒമ്പതിനകം കോളജ് ഓഫിസിലോ, താഴെ കൊടുത്ത ഇ -മെയിലിലോ അപേക്ഷ നൽകേണ്ടതാണ്. sunniyya@gmail.com അഭിമുഖം ജൂൺ 10 ബുധൻ രാവിലെ 10ന് നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story