Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2020 5:02 AM IST Updated On
date_range 24 May 2020 5:02 AM ISTപ്രതിഷേധ കൂട്ടായ്മ
text_fieldsbookmark_border
എളേറ്റിൽ: കേന്ദ്ര സർക്കാറിൻെറ ജനവിരുദ്ധ തൊഴിലാളിദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയൻ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച യുടെ ഭാഗമായി എളേറ്റിൽ നടന്ന കൂട്ടായ്മ സി.ഐ.ടി.യു ഏരിയ പ്രസിഡൻറ് എൻ.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. ഹരീഷ് അധ്യക്ഷത വഹിച്ചു. എ. സുനിൽകുമാർ സ്വാഗതം പറഞ്ഞു. പന്നൂരിൽ കെ.എ.യു ജില്ല കമ്മിറ്റി അംഗം പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. എം. ബിജു അധ്യക്ഷത വഹിച്ചു. എം.എ. മജീദ് സ്വാഗതം പറഞ്ഞു. കച്ചേരിമുക്കിൽ കെ.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. കെ.കെ. പ്രമോദ് സ്വാഗതം പറഞ്ഞു. കൊടുവള്ളി: തൊഴിൽ അവകാശങ്ങൾ നിഷേധിക്കുന്ന കേന്ദ്ര സർക്കാറിൻെറ തെറ്റായ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂനിയൻ കിഴക്കോത്ത് പോസ്റ്റ് ഓഫിസിന് മുന്നിൽ നടത്തിയ സമരം കിഴക്കോത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ.എ. ജബ്ബാർ ഉദ്ഘാടനം ചെയ്തു. കണ്ടിയിൽ ഉമ്മർ, ആലി പാറച്ചോട്ടിൽ, വി.പി. മുഹമ്മദ്, ഹൈദറലി മടപ്പാട്ടിൽ എന്നിവർ സമരത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story