Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2020 5:02 AM IST Updated On
date_range 24 May 2020 5:02 AM ISTബാങ്കുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തും -വ്യാപാരി വ്യവസായി സമിതി
text_fieldsbookmark_border
ഫറോക്ക്: വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി തീരുമാനത്തിൻെറ ഭാഗമായി പൊതുമേഖല ബാങ്കുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തും. കോവിഡ് 19 പശ്ചാത്തലത്തിൽ വ്യാപാര വായ്പക്കുള്ള മൊറട്ടോറിയം ഒരുവർഷം ആക്കുക, മൊറട്ടോറിയം കാലയളവിലെ പലിശ-പിഴപ്പലിശ എന്നിവ പൂർണമായും ഒഴിവാക്കുക, കോവിഡ് 19ലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് വ്യാപാരികൾക്ക് പരസ്പര ജാമ്യവ്യവസ്ഥയിൽ വായ്പ അനുവദിക്കുക, ബാങ്കുകൾ ഈടാക്കുന്ന അമിതമായ സർവിസ് ചാർജ് പിൻവലിക്കുക, വ്യാപാരികളോടുള്ള പൊതുമേഖല ബാങ്കുകളുടെയും കേന്ദ്ര സർക്കാറിൻെറയും അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻെറ ഭാഗമായി ജില്ലയിൽ 600 പൊതുമേഖല ബാങ്കുകൾക്ക് മുന്നിൽ 26ന് രാവിലെ 10ന് പ്രതിഷേധ ധർണ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story