Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2020 5:02 AM IST Updated On
date_range 24 May 2020 5:02 AM ISTകനത്ത മഴ; 10 ഏക്കർ ചെറുപയർ കൃഷി നശിച്ചു
text_fieldsbookmark_border
മുക്കം: കനത്ത മഴയെ തുടർന്ന് വയലുകളിൽ വെള്ളം നിറഞ്ഞ് 10 ഏക്കറിലേറെ ചെറുപയർ കൃഷി നശിച്ചു. വൻപയർ കൃഷിയും വെള്ളത്തിനടിയിലായി. ചേന്ദമംഗലൂർ, പുൽപറമ്പ്, പൊറ്റശ്ശേരി മേഖലയിലാണ് മഴയിൽ വ്യാപകമായി കൃഷി നശിച്ചത്. ഷഫീഖ് മാടായി, മുഹമ്മദ് ലൈസ്, സത്താർ, കെ.ടി. ഷഹീർ, ഒ. അബ്ദുൽ അസീസ്, കുഞ്ഞൻ, ഇ. അബ്ദുറഹിമാൻ, ഇ.കെ. അൻവർ തുടങ്ങി നിരവധി പേരുടെ ചെറുപയർ കൃഷിയാണ് നശിച്ചത്. നെൽകൃഷിക്ക് ശേഷമാണ് വയലുകളിൽ ചെറുപയർ കൃഷി നടത്തിയത്. നഗരസഭയുടെ പയർകൃഷി പദ്ധതിയുടെ ഭാഗമായാണ് മുക്കം കൃഷിഭവൻ മുഖേന ചെറുപയർ വിത്ത് വിതരണം ചെയ്തത്. കഴിഞ്ഞവർഷം വിത്തിറക്കി 20 കിലോഗ്രാം മുതൽ 30 കിലോ ഗ്രാം വരെ ചെറുപയർ ലഭിച്ചിരുന്നു. ഇക്കുറി രണ്ടുകിലോ വരെ വിളവെടുക്കാനായില്ല. വൻപയർ കൃഷി ചെയ്തവർക്കും നഷ്ടമാണ്. ഇടമഴ ലഭിച്ചതിനാൽ ചെറുപയറും വൻപയറുമൊക്കെ പാടങ്ങളിൽ നന്നായി വളർന്നിരുന്നു. SAT MKMUC 3 ചേന്ദമംഗലൂർ വയലുകളിലെ ചെറുപയർ കൃഷി മഴയിൽ നശിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story