Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2020 5:02 AM IST Updated On
date_range 22 May 2020 5:02 AM ISTവൈദ്യുതി തൂണുകൾ മാറ്റാതെ ടാറിങ്
text_fieldsbookmark_border
മലപ്പട്ടം - പാവന്നൂർ റോഡിലാണ് തുടങ്ങിയത് ശ്രീകണ്ഠപുരം: റോഡ് വീതികൂട്ടിയപ്പോൾ വൈദ്യുതി തൂൺ മാറ്റിയില്ല. ഇപ്പോൾ തൂൺ റോഡിൽവെച്ച് ടാറിങ്ങും. മലപ്പട്ടം - കണിയാർ വയൽ-അഡുവാപ്പുറം- പാവന്നൂർമൊട്ട റോഡിലാണ് വൈദ്യുതി തൂണുകൾ നീക്കാത്തതിനാൽ ടാറിങ് പ്രതിസന്ധിയിലായത്. ടാറിങ്ങിനു തടസ്സമായി നിൽക്കുന്ന വൈദ്യുതി തൂണുകൾ മാറ്റാൻ നടപടിയായിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞെങ്കിലും മാറ്റാൻ വൈകിയതാണ് വിവാദമായത്. തൂൺ മാറ്റാൻ നിലവിലുള്ള എസ്റ്റിമേറ്റിന് പുറമെ 79 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. എന്നാൽ, മഴക്കാലം അടുത്ത സാഹചര്യത്തിൽ മുഴുവൻ തൂണുകളും മാറ്റുക പ്രായോഗികമല്ലെന്നാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പറയുന്നത്.12.95 കിലോമീറ്റർ വരുന്ന മലപ്പട്ടം - കണിയാർവയൽ- അഡുവാപ്പുറം- പാവന്നൂർ മൊട്ട റോഡ് 2018 ഒക്ടോബർ 17നാണ് നിർമാണം തുടങ്ങിയത്. 28.86 കോടി ചെലവിൽ വീതികൂട്ടി വളവും കയറ്റവും കുറച്ച് കലുങ്കും ഓടയും നടപ്പാതയും നിർമിച്ച് മെക്കാഡം ടാറിങ് നടത്തുന്നതാണ് പദ്ധതി. റോഡിലെ ജലസേചന വകുപ്പിൻെറ പൈപ്പുകൾ മാറ്റാൻ 3.17 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഫോട്ടോ: SKPM Road മലപ്പട്ടം റോഡിൽ വൈദ്യുതി തൂൺ ഒഴിവാക്കി ടാറിങ് നടത്തിയ നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story