Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2020 5:01 AM IST Updated On
date_range 21 May 2020 5:01 AM ISTപുന്നോൽ മഹല്ല് ഫിത്ർ സകാത് കമ്മിറ്റി
text_fieldsbookmark_border
തലശ്ശേരി: യോഗം തണൽ ഫൗണ്ടേഷൻ ചെയർമാൻ പി.എം. അബ്ദുൽ നാസിറിൻെറ അധ്യക്ഷതയിൽ ചേർന്നു. ഒരാൾക്ക് 200 രൂപ വിഹിതം നിശ്ചയിച്ചു. പുഴുക്കലരി മാത്രം നൽകാൻ കഴിയുന്നവരിൽനിന്ന് ഒരാൾക്ക് 100 രൂപ വെച്ച് ശേഖരിക്കും. ഈ അരി ഉത്തരേന്ത്യയിലെ പട്ടിണിപ്പാവങ്ങൾക്കിടയിൽ 'വിഷൻ 2026' പദ്ധതി മുഖേന വിതരണം ചെയ്യും. ലോക്ഡൗണായതിനാൽ ഫിത്ർ സകാത് തണൽ ഓഫിസിൽ നേരിട്ട് ശേഖരിക്കും. പുന്നോൽ സർവിസ് കോഓപറേറ്റിവ് ബാങ്കിലെ അക്കൗണ്ട് മുഖേനയും കലക്ഷൻ സ്വീകരിക്കും. അക്കൗണ്ട് നമ്പർ PNLS0101110011620, IFSC: ICIC0000104. ഫോൺ: 9947111795, 9605854366, 9037050047. യോഗത്തിൽ കെ.പി. മുഹമ്മദ് റിയാസ്, ടി. ഹനീഫ, പി.കെ. നൗഷാദ് എന്നിവർ സംസാരിച്ചു. ക്യാമ്പ് കെ. മുരളീധരൻ എം.പി സന്ദർശിച്ചു തലശ്ശേരി: തലശ്ശേരി എം.ഇ.എസ് സ്കൂളിൽ പുനരധിവസിപ്പിച്ച അന്തേവാസികളെ കെ. മുരളീധരൻ എം.പി സന്ദർശിച്ചു. ക്യാമ്പിന് നേതൃത്വം നൽകുന്ന അത്താഴക്കൂട്ടം സാരഥി ഷാംറീസ് ബേക്കർ, സഹായമെത്തിക്കുന്ന ജനമൈത്രി പൊലീസ്, വിവിധ സന്നദ്ധസംഘടനകൾ എന്നിവരെ എം.പി അനുേമാദിച്ചു. അന്തേവാസികൾക്ക് പരിശീലനം നൽകിയ സി.സി. ബസന്തിനെ അനുമോദിച്ചു. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. എ.ബി.സി ഗ്രൂപ് ചെയർമാൻ മുഹമ്മദ് മദനി വിശിഷ്ടാതിഥിയായി. നഗരസഭാംഗങ്ങളായ പി.പി. സാജിത, എം.പി. അരവിന്ദാക്ഷൻ, എം.ഇ.എസ് ജില്ല സെക്രട്ടറി സി. ഹാരിസ് ഹാജി, ഫാദിൽ ഗ്രൂപ് എം.ഡി അബ്ദുൽ ലത്തീഫ് കെ.എസ്.എ, ഷഫീക് അത്താഴക്കൂട്ടം, എ.എസ്.ആർ. ഷമ്മാസ്, റെജി കലാകാർ എന്നിവർ സംസാരിച്ചു. അന്തേവാസികൾക്കായി ഫുട്വെയർ അസോസിയേഷൻ ഭാരവാഹികൾ സ്പോൺസർ ചെയ്ത പാദരക്ഷകൾ എം.എൽ.എക്ക് കൈമാറി. ഷാംറീസ് ബേക്കർ സ്വാഗതവും വാർഡ് കൗൺസിലർ എൻ. അജേഷ് നന്ദിയും പറഞ്ഞു. പടം.....TLY MES............. തലശ്ശേരി എം.ഇ.എസ് സ്കൂളിൽ കഴിയുന്ന അന്തേവാസികളെ സന്ദർശിച്ച് കെ. മുരളീധരൻ എം.പി സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story