Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുടുംബങ്ങൾക്ക്...

കുടുംബങ്ങൾക്ക് സാന്ത്വനമായി തണൽ ഫൗണ്ടേഷൻ

text_fields
bookmark_border
തലശ്ശേരി: നാട്ടിലും വിദേശത്തും ജോലിയില്ലാതെ പ്രയാസമനുഭവിക്കുന്ന ആയിരത്തിലധികം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ എത്തിച്ച് പുന്നോൽ തണൽ ഫൗണ്ടേഷൻ. മാക്കൂട്ടം മുനിസിപ്പൽ ലിമിറ്റ്, എസ്.കെ മുക്ക്, താഴെ വയൽ, കരീക്കുന്ന്, ശ്രീനാരായണ മഠം, ഇയ്യത്തുങ്കാട്, ഉസ്സൻമൊട്ട, ബീച്ച്, കിടാരംകുന്ന് എന്നിവിടങ്ങളിലാണ് കിറ്റ് വിതരണം നടത്തിയത്. മരുന്നുകളും എത്തിച്ചുനൽകി. ചെയർമാൻ പി.എം. അബ്ദുൽ നാസിർ ഉദ്ഘാടനം നിർവഹിച്ചു. സി.പി. അഷ്‌റഫ്‌, എം. ഉസ്മാൻ കുട്ടി, കെ.പി. മുഹമ്മദ്‌ റിയാസ്, പി.പി. യൂസുഫ്, ടി. ഹനീഫ, യു. അഷ്‌റഫ്‌, കെ.പി. സദീർ, പി.കെ. നൗഷാദ്, എ.പി. അർഷാദ്, കെ.പി. ഷഹീദ്, ഫഹീം ഫായിസ്, റഹീം നങ്ങത്താൻ തുടങ്ങിയവർ നേതൃത്വം നൽകി. പ്രവാസി കുടുംബങ്ങൾക്കായി പ്രവാസി ഹെൽപ് ഡെസ്ക്കും തണൽ ഫൗണ്ടേഷന് കീഴിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ഹുദവി കോഴ്‌സ്: പ്രവേശനം 31 വരെ തലശ്ശേരി: തലശ്ശേരി ദാറുസ്സലാം ഇസ്ലാമിക് അക്കാദമിയിലേക്കുള്ള സെക്കൻഡറി പ്രവേശനം അപേക്ഷ തീയതി മേയ് 31 വരെ നീട്ടി. സമസ്തയുടെ അഞ്ചാം ക്ലാസ് പാസായവരോ ഈ വര്‍ഷത്തെ പൊതുപരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തവരോ ആയ മേയ് 13ന് 12 വയസ്സ് കവിയാത്ത ആൺകുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷക്കായി www.dhiu.in, www.dsia.info സന്ദര്‍ശിക്കുക. പ്രവേശന പരീക്ഷ ജൂണില്‍. ഫോൺ: 8086556584, 9809114923.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story