Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോവിഡ് പ്രതിരോധ...

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ഭാരതീയ ചികിത്സ വകുപ്പ്​

text_fields
bookmark_border
കണ്ണൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയിലെ ഭാരതീയ ചികിത്സ വകുപ്പിന് കീഴില്‍ ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ വഴി നടപ്പാക്കും. ജില്ല ആയുര്‍വേദ കോവിഡ് റെസ്‌പോണ്‍സ് സെല്ലി‍‍ൻെറ നേതൃത്വത്തില്‍ ജില്ലയിലെ 99 ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ വഴി സ്വാസ്ഥ്യം, സുഖായുഷ്യം, പുനര്‍ജനി എന്നീ പദ്ധതികളാണ് നടപ്പാക്കുന്നത്. കോവിഡ് ചികിത്സക്കുശേഷം രോഗമുക്തി നേടിയവര്‍ക്ക് ശാരീരികവും മാനസികവുമായ സുസ്ഥിതി തിരികെ നല്‍കുന്ന പദ്ധതിയാണ് പുനര്‍ജനി. 60 വയസ്സിനു താഴെയുള്ള പൊതുജനങ്ങളുടെ ജീവിതശൈലി ക്രമപ്പെടുത്തല്‍ വഴി സമഗ്ര ആരോഗ്യ സംരക്ഷണത്തിനുള്ള പദ്ധതിയാണ് സ്വാസ്ഥ്യം. ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസുകാര്‍, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ -അംഗന്‍വാടി പ്രവര്‍ത്തകര്‍, സമൂഹ അടുക്കള പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള പ്രതിരോധ മരുന്നു വിതരണവും നടപ്പാക്കുന്നുണ്ട്. 60 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാരുടെ സമഗ്ര ആരോഗ്യ പരിപാലനത്തിനുള്ള പദ്ധതിയാണ് സുഖായുഷ്യം. അതത് പ്രദേശങ്ങളില്‍ ആശാ പ്രവര്‍ത്തകര്‍, അംഗന്‍വാടി ജീവനക്കാര്‍, ആരോഗ്യ വളൻറിയര്‍മാര്‍ എന്നിവര്‍ വഴിയോ നേരിട്ടോ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി/ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ വഴിയോ ഈ സേവനം ലഭിക്കും. ആരോഗ്യ സംബന്ധമായ സംശയ നിവാരണത്തിനും മാര്‍ഗനിര്‍ദേശങ്ങള്‍ക്കുമായി ടെലി കണ്‍സൽട്ടേഷന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സേവനത്തിന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ 9446017330 (ഡോ. രമ്യശ്രീ), 7012159672 (ഡോ. ദീപ്തി) എന്നീ നമ്പറുകളില്‍ വിളിക്കാം. ടെലി കൗണ്‍സലിങ് സംഘത്തിലേക്ക് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ 9447759122 (ഡോ. പ്രീത), 9446365036 (ഡോ. ജില്‍ജിത്ത്), 7907679463 (ഡോ. ദൃശ്യ) എന്നീ നമ്പറുകളില്‍ വിളിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story