Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസമ്പർക്കം വഴി...

സമ്പർക്കം വഴി ഒരാൾക്കും രണ്ടു പ്രവാസികൾക്കും കോവിഡ്​

text_fields
bookmark_border
കണ്ണൂർ: ജില്ലയിൽ സമ്പർക്കം വഴി ഒരാൾക്കും രണ്ടു പ്രവാസികൾക്കുമടക്കം മൂന്നുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ധര്‍മടം സ്വദേശിയായ 62കാരിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇവർ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് നിന്നാണ് ഇവരുടെ സാമ്പിൾ ശേഖരിച്ചത്. നേരത്തെ തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവർക്ക് കോവിഡ് ബാധിച്ചത് എങ്ങനെയാണെന്നത് സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചുവരുകയാണെന്ന് ഡി.എം.ഒ ഡോ. നാരായണനായ്ക് 'മാധ്യമ'ത്തോട് പറഞ്ഞു. ഇവരുമായി സമ്പർക്കത്തിലേർെപ്പട്ടവരുടെ വിവരങ്ങൾ ആരോഗ്യ വകുപ്പ് ശേഖരിക്കും. ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച രണ്ടുപേര്‍ ദുബൈയില്‍ നിന്നെത്തിയവരാണ്. മേയ് 16ന് ഐ.എക്‌സ് 434 വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളം വഴിയെത്തിയ ചപ്പാരപ്പടവ് സ്വദേശിയായ 37കാരിക്കും 17ന് ഐ.എക്‌സ് 344 വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ മതുക്കോത്ത് സ്വദേശിയായ 41കാരനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 134 ആയി. ആരോഗ്യ പ്രവർത്തകക്കും സമ്പർക്കത്തിലൂടെ 62കാരിക്കും രോഗം ബാധിച്ചതടക്കമുള്ള കാര്യങ്ങൾ ഗൗരവത്തിലാണ് ആരോഗ്യ വകുപ്പ് കാണുന്നത്. കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോഴും ആരോഗ്യ പ്രവർത്തകർക്ക് ആർക്കും രോഗം ബാധിച്ചില്ലെന്നത് ആരോഗ്യ വകുപ്പിൻെറ നേട്ടമായിരുന്നു. എന്നാൽ, കണ്ണൂർ ജില്ല ആശുപത്രിയിൽ കോവിഡ് വാർഡിലെ അറ്റൻഡർക്ക് കഴിഞ്ഞ ദിവസം രോഗം ബാധിച്ചത് ആരോഗ്യ പ്രവർത്തകർക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. നിലവിൽ 119 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി ജില്ല കോവിഡ് ട്രീറ്റ്മൻെറ് സൻെററില്‍ ചികിത്സയിലായിരുന്ന കേളകം സ്വദേശിയായ 42കാരന്‍ ബുധനാഴ്ച രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി. നിലവില്‍ 6809 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 36 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മൻെറ് സൻെററില്‍ 26 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ അഞ്ചുപേരും കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ 14 പേരും വീടുകളില്‍ 6728 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ ജില്ലയില്‍നിന്ന് 5074 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 4955 ഫലം ലഭ്യമായി. 4698 ഫലം നെഗറ്റിവാണ്. 119 ഫലം ലഭിക്കാനുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story