Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതൃപ്രങ്ങോട്ടൂരിൽ പുതിയ...

തൃപ്രങ്ങോട്ടൂരിൽ പുതിയ ക്രമീകരണങ്ങൾ

text_fields
bookmark_border
പാനൂർ: ഏർപ്പെടുത്തി. ഗ്രാമപഞ്ചായത്ത്തല ഇ.ആർ.ടി യോഗത്തിലാണ് തീരുമാനങ്ങൾ. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, മത്സ്യം, ഇറച്ചി കോഴിക്കടകൾ എന്നിവ രാവിലെ ഏഴുമുതൽ അഞ്ചു വരെയും ബാക്കി മുഴുവൻ സ്ഥാപനങ്ങളും രാവിലെ ഒമ്പതു മുതൽ അഞ്ചു വരെയും പ്രവർത്തിപ്പിക്കാം. കാഷ്യർ ഉൾപ്പെടെ മുഴുവൻ ജീവനക്കാരും ഗ്ലൗസും മാസ്ക്കും ധരിക്കണം. കടകളുടെ മുന്നിൽ ഹാൻഡ് വാഷ് സംവിധാനമോ സാനിറ്റൈസർ സൗകര്യമോ ഒരുക്കണം. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും വരുന്നവർ 28 ദിവസം നിർബന്ധമായി ക്വാറൻറീനിൽ നിൽക്കണം. ഹോട്ടലുകൾ, റസ്റ്റാറൻറുകൾ എന്നിവക്ക് പാർസൽ നൽകാൻ മാത്രമേ അനുമതിയുണ്ടാകൂ. യോഗതീരുമാനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന കടകളുടെയും മറ്റു സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പേരിൽ ആരോഗ്യ പ്രവർത്തകർ, പൊലീസ് എന്നിവർ നടപടികൾ സ്വീകരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story