Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2020 2:14 AM IST Updated On
date_range 21 May 2020 2:14 AM ISTകിറ്റ് വിതരണം സജീവം
text_fieldsbookmark_border
തലശ്ശേരി: വീനസ് കോർണർ മൊയ്തു മൗലവി സ്മാരക ട്രസ്റ്റ് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. കെ. മുരളീധരൻ എം.പി വാർഡ് കൗൺസിലർ പത്മജക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. എം.പി. അരവിന്ദാക്ഷൻ, സജീവ് മാറോളി, അഡ്വ. സി. രഘുനാഥ്, കെ.പി. അനിൽകുമാർ, എം.കെ. സൂരജ്, വി.സി. പ്രത്യുഷ് എന്നിവർ നേതൃത്വം നൽകി. തലശ്ശേരി: വടക്കുമ്പാട് കോൺഗ്രസ് കമ്മിറ്റി നിർധന കുടുംബങ്ങൾക്ക് പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു. കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. സുശീൽ ചന്ത്രോത്ത് അധ്യക്ഷത വഹിച്ചു. സജീവ് മാറോളി, എം.പി. അരവിന്ദാക്ഷൻ, മണ്ണയാട് ബാലകൃഷ്ണൻ, ഉച്ചുമ്മൽ ശശി, കെ.ഇ. പവിത്രരാജ്, കൊടുവള്ളി അശോകൻ എന്നിവർ സംസാരിച്ചു. എം. സുരേഷ് ബാബു, എൻ. മഹേഷ് എന്നിവർ നേതൃത്വം നൽകി. എരഞ്ഞോളി: സി.പി.എം തച്ചോളിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. എരഞ്ഞോളി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.വി. സൂരജ് ഉദ്ഘാടനം ചെയ്തു. കാമ്പിൽ മനോജ് അധ്യക്ഷത വഹിച്ചു. പി. സുരേന്ദ്രൻ, പി. പവിത്രൻ, വി. ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story