Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദുബൈയിൽനിന്ന്​ എത്തിയ...

ദുബൈയിൽനിന്ന്​ എത്തിയ മാഹി സ്വദേശിക്ക് കോവിഡ്

text_fields
bookmark_border
മാഹി: കഴിഞ്ഞ ദിവസം ദുബൈയിൽനിന്ന് എത്തിയ ഈസ്റ്റ് പള്ളൂർ സ്വദേശിയായ 61കാരന് കോവിഡ് –19 സ്ഥിരീകരിച്ചു. വിമാനത്താവളത്തിൽനിന്ന് നേരെ മാഹി ഗവ. ജനറൽ ഹോസ്പിറ്റലിലെത്തിയ ഇദ്ദേഹത്തെ നിരീക്ഷണത്തിലാക്കി. തുടർന്ന് നടത്തിയ സ്രവപരിശോധനയിലാണ് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചത്. 17ന് രാത്രി 9.30ന് എയർ ഇന്ത്യയുടെ IX0344 വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ഇദ്ദേഹം പുലർച്ച 1.45ന് കെ.എസ്.ആർ.ടി.സിയുടെ കെ.എൽ 15 എ 3441 നമ്പറിലുള്ള എട്ടാം നമ്പർ ബസിൽ 2.15ന് മാഹിപ്പാലത്തും അവിടെനിന്ന് ആംബുലൻസിൽ മാഹി ഗവ. ജനറൽ ആശുപത്രിയിലും എത്തുകയായിരുന്നു. പ്രകടമായ രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നിട്ടും കേരളത്തിലേതിന് വിഭിന്നമായി പുതുച്ചേരി സർക്കാർ വിദേശത്തുനിന്ന് എത്തുന്ന മുഴുവൻ പ്രവാസികളെയും കോവിഡ് ടെസ്റ്റിന് വിധേയമാക്കുന്ന രീതിയാണ് രോഗം കണ്ടെത്താൻ സഹായിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story