Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജസ്​റ്റിസ്​ ബാദർ കേരള...

ജസ്​റ്റിസ്​ ബാദർ കേരള ഹൈകോടതിയിലേക്ക്​

text_fields
bookmark_border
കൊച്ചി: ബോംബെ ഹൈകോടതി ജഡ്‌ജി ജസ്റ്റിസ് അനന്ത് മനോഹർ ബാദറിനെ കേരള ഹൈകോടതിയിലേക്ക് മാറ്റി രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചു. സുപ്രീം കോടതി കൊളീജിയം ശിപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് പിന്നാലെയാണ് രാഷ്ട്രപതിയുടെ ഉത്തരവുണ്ടായത്. ഇതോടെ കേരള ഹൈകോടതിയിൽ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള നാല് ജഡ്ജിമാരായി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അടക്കം മൂന്ന് പേരാണ് നിലവിലുള്ളത്. 2014 മാർച്ച് മൂന്നിനാണ് ബാദർ ബോംെബ ഹൈകോടതി ജഡ്ജിയായി നിയമിതനായത്.
Show Full Article
TAGS:LOCAL NEWS 
Next Story