Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅതിര്‍ത്തിയിലെ ജാഗ്രത...

അതിര്‍ത്തിയിലെ ജാഗ്രത ദുര്‍ബലപ്പെടുത്താന്‍ ശ്രമം -മന്ത്രി ജയരാജൻ

text_fields
bookmark_border
കണ്ണൂര്‍: സംസ്ഥാന അതിര്‍ത്തികളിലെ ജാഗ്രത ദുര്‍ബലമായാൽ വലിയ വിപത്തിലേക്ക് നയിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍. ജില്ലയിലെ ഗ്രാമ പഞ്ചായത്ത്, നഗരസഭ അധ്യക്ഷന്മാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ജാഗ്രത ദുര്‍ബലപ്പെടുത്താന്‍ പലരും ശ്രമിക്കുന്നുണ്ട്. പാസ് ഉള്ളവരെയും ഇല്ലാത്തവരെയുമെല്ലാം അതിര്‍ത്തി കടത്തിക്കൊണ്ടുവരാന്‍ ചിലര്‍ ശ്രമിക്കുന്നു. ചിലര്‍ ബസുകളിലും മറ്റും ആളുകളെ കൊണ്ടുവന്ന് വഴിയില്‍ ഇറക്കിവിടുന്നതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ചിലര്‍ ഊടുവഴികളിലൂടെയും മറ്റും നടന്നും അതിര്‍ത്തി കടന്നുവരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. നാട്ടിലേക്ക് വരാന്‍ താല്‍പര്യപ്പെടുന്ന എല്ലാ പ്രവാസികള്‍ക്കും വരാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ക്വാറൻറീന്‍, കോവിഡ് കെയര്‍ സൻെററുകള്‍, പരിശോധന സംവിധാനം, ചികിത്സാ സൗകര്യം തുടങ്ങിയവയെല്ലാം ഒരുക്കിയിട്ടുണ്ട്. അതിര്‍ത്തി വഴി അനുവദിക്കുന്ന പാസിന് അനുസരിച്ചാണ് ഈ ക്രമീകരണങ്ങൾ. നിയന്ത്രണങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി മാത്രമേ ആളുകളെ കൊണ്ടുവരാനാകൂ. അനധികൃതമായി അതിര്‍ത്തി കടന്നുവരുന്നത് പരിശോധിക്കാന്‍ പൊലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story