Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2020 1:51 AM IST Updated On
date_range 18 May 2020 1:51 AM ISTപുറത്തിറങ്ങാതെ കണ്ണൂർ
text_fieldsbookmark_border
പടം -sp 01 കണ്ണൂർ: സമ്പൂർണ ലോക്ഡൗൺ ദിനമായ ഞായറാഴ്ച ജില്ല തീർത്തും വിജനം. അത്യാവശ്യ കടകൾ പോലും ടൗണുകളിൽ തുറന്നില്ല. ഹോട്ടലുകളും ബേക്കറികളുമടക്കം അടഞ്ഞുകിടന്നു. ടൗണുകളിലടക്കം ഒരു പ്രദേശത്ത് ഒരു മെഡിക്കൽ ഷോപ്പ് മാത്രമാണ് തുറക്കാൻ അനുമതി നൽകിയത്. ചുരുക്കം പെേട്രാൾ പമ്പുകളും തുറന്നു. ആശുപത്രിപോലുള്ള അവശ്യകാര്യങ്ങൾക്കുള്ള വാഹനം മാത്രമാണ് നിരത്തിലിറങ്ങിയത്. ഗ്രാമങ്ങളും ടൗണുകളും വിജനമായിരുന്നു. പൊലീസിന് കാര്യമായ വാഹന പരിശോധനയും നടത്തേണ്ടി വന്നില്ല. സമ്പൂർണ ലോക്ഡൗണിൽ ജനങ്ങൾ പൂർണമായും സഹകരിച്ചെന്ന് പൊലീസ് പറഞ്ഞു. ജില്ലയിൽ ഹോം ക്വാറൻറീനിലുള്ളവരെ നിരീക്ഷിക്കുന്ന സംവിധാനം പൊലീസ് കൂടുതൽ കർശനമാക്കി. കഴിഞ്ഞ ദിവസം ക്വാറൻറീൻ വ്യവസ്ഥ ലംഘിച്ചയാളെ പൊലീസ് പിടികൂടിയിരുന്നു. ഇത്തരക്കാരെ നിരീക്ഷിക്കാൻ പൊലീസ് വികസിപ്പിച്ചെടുത്ത മൈാബൈൽ ആപ്പിൻെറ പ്രവർത്തനം കൂടുതൽ ഉൗർജിതമാക്കാനും തീരുമാനിച്ചു. ഇതര സംസ്ഥാനത്ത്നിന്ന് ജില്ലയിലെത്തിയത് 4,207 പേരാണ്. 1,999 പേർ റെഡ്സോണിൽ നിന്നെത്തിയവരാണ്. 2,432 പേരാണ് ഹോം ക്വാറൻറീനിലുള്ളത്. വിദേശത്ത് നിന്നെത്തി ഹോം ക്വാറൻറീനിലുള്ളത് 153 പേരാണ്. ഇവരുടെയെല്ലാം മൊബൈലുകളിൽ നിരീക്ഷണ ആപ് സജ്ജമാണെന്ന് ഉറപ്പുവരുത്താനും പൊലീസ് തീരുമാനിച്ചു. ജില്ലയിൽ ആദ്യഘട്ടത്തിൽ കോവിഡ് ബാധിച്ച 117 പേരും രോഗമുക്തരായി ആശുപത്രി വിട്ടു. വിദേശത്ത്നിന്നും ഇതര സംസ്ഥാനത്തുനിന്നും എത്തിയവരിൽനിന്ന് ജില്ലയിൽ കോവിഡ് പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് അധികൃതർ രണ്ടാംഘട്ട പ്രതിരോധ പ്രവർത്തനത്തിൽ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story