Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാഹിയിൽ പ്രോട്ടോകോൾ...

മാഹിയിൽ പ്രോട്ടോകോൾ പാലിച്ചില്ലെന്ന്​; ​െചന്നൈയിൽനിന്ന്​ എത്തിയവരെ 14 ദിവസം പൂർത്തിയാവാതെ വീടുകളിലേക്ക് മാറ്റി

text_fields
bookmark_border
മാഹി: ചെന്നൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്ന് എത്തിയവരെ മാഹിയിൽ നിരീക്ഷണത്തിൽ പാർപ്പിച്ചത് പ്രോട്ടോകോൾ പാലിക്കാതെയെന്ന് പരാതി. പരാതി നിലനിൽക്കെ, സാമ്പിൾ പരിശോധനയിൽ ഫലം നെഗറ്റിവായതിനെ തുടർന്ന് വീടുകളിലേക്ക് നിരീക്ഷണത്തിനയച്ചത് മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് വീണ്ടും പരാതിയുയർന്നു. സർക്കാർ ഒരുക്കിയ, ചാലക്കരയിലെ രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളജ് കോവിഡ് നിരീക്ഷണ കേന്ദ്രത്തിലെ ഒരു ഹാളിലാണ് ചെന്നൈയിൽ നിന്നെത്തിയ അഞ്ചുപേരെ പാർപ്പിച്ചത്. മുറികൾക്ക് പ്രത്യേകം ശൗചാലയങ്ങൾ ഉണ്ടായിരുന്നില്ല. 15 പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇവരെയാണ് 14 ദിവസം പൂർത്തിയാവാതെ വീടുകളിലേക്ക് മാറ്റിയത്. വിദേശത്തുനിന്നെത്തിയ പെൺകുട്ടിയും ആയുർവേദ മെഡിക്കൽ കോളജ് കോവിഡ് നിരീക്ഷണ കേന്ദ്രത്തിലുണ്ടായിരുന്നു. അഞ്ചുപേരെ ഒരു ഹാളിൽ പാർപ്പിച്ചതും ഇവർക്കെല്ലാം ശൗചാലയങ്ങളിലേക്ക് പോകാനുള്ള ഇടുങ്ങിയ ഇടനാഴിയും രോഗവ്യാപനത്തിന് കാരണമാകുമെന്നും ആശങ്കയുണ്ട്. ആരോഗ്യ വകുപ്പിൻെറ നിർദേശങ്ങൾ മറികടന്നുള്ള മാഹി ഭരണകൂടത്തിൻെറ നടപടികൾക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യമുള്ളവരെ നേരത്തെ വീട്ടുനിരീക്ഷണത്തിലാക്കിയിരുന്നെങ്കിലും പിന്നീട് എല്ലാവരെയും സർക്കാർ കേന്ദ്രത്തിൽ നിരീക്ഷണത്തിലാക്കാൻ അഡ്മിനിസ്ട്രേറ്റർ തീരുമാനമെടുക്കുകയായിരുന്നുവത്രെ. മാഹി ഗവ.ജനറൽ ആശുപത്രിയിൽ രണ്ടുപേരാണ് ഐസൊലേഷൻ വാർഡിൽ കഴിയുന്നത്. 28 ദിവസത്തെ നിരീക്ഷണ കാലാവധി പൂർത്തിയായതിനെ തുടർന്ന് വീടുകളിലുള്ള 884 പേർ പട്ടികയിൽനിന്ന് പുറത്തുപോയി. വെള്ളിയാഴ്ച നിരീക്ഷണത്തിലെത്തിയ 19 പേർ ഉൾപ്പെടെ 398 പേരാണുള്ളത്. രാജീവ് ഗാന്ധി ആയുർവേദ കോളജ് കോവിഡ് കേന്ദ്രത്തിൽ നാലുപേർ പുതുതായി നിരീക്ഷണത്തിലുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story