Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2020 5:01 AM IST Updated On
date_range 15 May 2020 5:01 AM ISTലോക്ഡൗൺ: ലഹരിമുക്തിതേടി ഇരട്ടിപേർ
text_fieldsbookmark_border
കണ്ണൂർ: ലോക്ഡൗൺ കാലത്ത് മദ്യം അടക്കമുള്ള ലഹരിവസ്തുക്കൾ ലഭിക്കാതായതോടെ ശാരീരിക, മാനസിക പ്രശ്നങ്ങളുമായി ഡി അഡിക്ഷൻ സൻെററുകളിലെത്തുന്നവരുടെ എണ്ണത്തിൽ ഇരട്ടി വർധന. മാർച്ച് 24 മുതൽ മേയ് 14ന് രാവിലെ എട്ടുവരെ, എക്സൈസ് വിമുക്തി ബോധവത്കരണ മിഷന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലതല ഡി അഡിക്ഷൻ സൻെററിലെത്തിയത് 205 പേരാണ്. 12 പേർ കിടത്തിചികിത്സ തേടിയിട്ടുണ്ട്. സാധാരണ, മാസത്തിൽ 50ൽ താഴെപേർ മാത്രമാണ് എത്താറുള്ളത്. ഭൂരിഭാഗവും മദ്യത്തിന് അടിമകളായവരാണ്. പത്തിൽ താഴെപേർ മാത്രമാണ് കഞ്ചാവിനും മയക്കുമരുന്നിനും അടിമകളായവർ. ഇവരെ ഒന്നുമുതൽ രണ്ടാഴ്ച വരെ നിരീക്ഷണത്തിൽ പാർപ്പിക്കും. ആത്മഹത്യാപ്രവണത, ഉറക്കക്കുറവ്, ഉത്കണ്ഠ, ക്ഷോഭം, വിശപ്പില്ലായ്മ, ദഹനപ്രശ്‌നങ്ങള്‍, നിര്‍ജലീകരണം, ഛര്‍ദി തുടങ്ങിയവയാണ് പ്രധാന പ്രശ്‌നങ്ങള്‍. പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ലതല ഡി അഡിക്ഷൻ സൻെററിൽ എത്താൻ കഴിയാത്തവർക്ക് കണ്ണൂർ ജില്ല ആശുപത്രിയിലും അതത് താലൂക്ക് ആശുപത്രികളിലും ലോക്ഡൗണിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. പത്തിൽതാഴെ ആളുകളാണ് മറ്റ് ആശുപത്രികളിൽ ചികിത്സക്കായെത്തിയത്. സംസ്ഥാനത്ത് കണ്ണൂർ, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ പേർ ചികിത്സ തേടിയെത്തിയത്. മദ്യലഭ്യത കുറഞ്ഞതോടെ ശാരീരിക, മാനസിക പ്രശ്നങ്ങൾ നേരിടുന്നവരിൽ പ്രതീക്ഷിച്ചത്ര വർധനയുണ്ടായിട്ടില്ലെന്ന് എക്സൈസ് വിമുക്തി മിഷൻ ജില്ല മാനേജറും അസി. എക്സൈസ് കമീഷണറുമായ ബി. ചന്ദ്രൻ 'മാധ്യമ'ത്തോട് പറഞ്ഞു. ലഹരിവസ്തുക്കൾ ലഭ്യമാകാതായാൽ കൂടുതൽ പേർ എത്തുമെന്നാണ് കരുതിയിരുന്നത്. ചികിത്സ കഴിഞ്ഞ് പോയവരെ നിരീക്ഷിക്കുന്നുണ്ട്. ആഴ്ചയിൽ ആശുപത്രിയിലെത്തി പരിശോധന നടത്താൻ നിർദേശമുണ്ട്. ലോക്ഡൗണിൽ വാറ്റ് വർധിച്ചു. മാർച്ച് 24 മുതൽ മേയ് 10 വരെ നടത്തിയ പരിശോധനകളിൽ 21,544 ലിറ്റർ വാഷാണ് എക്സൈസ് പിടിച്ചെടുത്തത്. മറ്റ് മാസങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലേറെയാണിത്. ലഹരിക്ക് അടിപ്പെട്ടവർക്ക് കൗൺസലിങ്ങിന് ഡി അഡിക്ഷൻ സൻെററിൽ സൈക്കോളജിസ്റ്റിൻെറ സേവനം ലഭ്യമായിരുന്നെങ്കിലും ഇവർ പ്രസവാവധിക്ക് പോയതിനാൽ നിലവിൽ ആളില്ലാത്ത സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story