Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോരപ്പുഴയിൽ ഒാരിക്ക...

കോരപ്പുഴയിൽ ഒാരിക്ക പെറുക്കാനെത്തുന്നവരുടെ എണ്ണം കൂടുന്നു

text_fields
bookmark_border
എലത്തൂർ: കോരപ്പുഴയിൽ ഒാരിക്ക പെറുക്കാൻ എത്തുന്നത് നിരവധി പേർ. കോരപ്പുഴയുടെ ഭാഗമായ അകലാപുഴയിലും പാവയിൽ പുഴയിലുമാണ് കല്ലുമ്മക്കായയുടെ ചെറിയ രൂപമായ ഒാരിക്ക പെറുക്കാൻ ആളുകൾ എത്തുന്നത്. അടുത്തവർഷങ്ങളിലൊന്നും ഉണ്ടാകാത്തവിധമാണ് ഇത്തവണ ഒാരിക്ക പുഴകളിൽ പ്രത്യക്ഷപ്പെട്ടത്. വേലിയിറക്കം നോക്കിയാണ് ആളുകൾ കൂട്ടത്തോടെ പുഴകളിൽ എത്തുന്നത്. പുറക്കാട്ടിരി പാലത്തിനുതാഴെയാണ് കൂടുതലായുമുള്ളത്. മത്സ്യത്തൊഴിലാളികൾപോലും ഒാരിക്ക ഉൗറ്റലിലേക്ക് തിരിഞ്ഞിരിക്കുകയാണ്. പിടിച്ചെടുത്തവ പാതയോരത്തുതന്നെ വിൽപനക്കെത്തുന്നതിനാൽ ഉടൻ വിറ്റഴിഞ്ഞുപോവുന്നുണ്ട്. ഒാരിക്ക എത്തിയതോടെ എരുന്തിന് ഡിമാൻഡ് കുറഞ്ഞെന്ന് വിൽപനക്കാർ പറയുന്നു. ഒന്നരകിലോ വരുന്ന പാക്കറ്റിന് നൂറു രൂപയാണ് വില. സ്കൂളുകളിൽ പുനരധിവസിപ്പിച്ചവരെ മാറ്റിത്തുടങ്ങി കോഴിക്കോട്: പരീക്ഷകളും ക്ലാസുകളും തുടങ്ങുന്നതിൻെറ ഭാഗമായി തെരുവില്‍ നിന്ന് പുനരധിവസിപ്പിച്ചവരെ സ്‌കൂളുകളില്‍ നിന്ന് മാറ്റിത്തുടങ്ങി. ഒഴിവുള്ള മറ്റ് സ്ഥലങ്ങളിലേക്കും സാമൂഹികനീതി വകുപ്പിൻെറ കെട്ടിടങ്ങളിലേക്കും മാറ്റാനാണ് തീരുമാനം. മോഡല്‍ സ്‌കൂളിലെ 67 പേരെ മാറ്റി. പരപ്പില്‍ എം.എം സ്‌കൂളിലെ 23 പേരെ സാമൂഹികനീതി വകുപ്പിൻെറ കീഴില്‍ വെള്ളിമാടുകുന്നിലെ അടച്ചിട്ടിരുന്ന കെട്ടിടം അറ്റകുറ്റപ്പണി നടത്തി അവിടേക്ക് മാറ്റി. 60 വയസ്സിന് മുകളിലുള്ളവരെ വെളളിമാടുകുന്ന് വയോജന മന്ദിരത്തിലേക്കാണ് മാറ്റുക. ബി.ഇ.എം സ്‌കൂളിലെ 70 പേരെ വെള്ളിയാഴ്ച മാറ്റും. മെഡിക്കല്‍ കോളജ് കാമ്പസ് സ്കൂളിലെ 54 പേരെ ഈസ്റ്റ്ഹില്‍ ഫിസിക്കല്‍ എജുക്കേഷന്‍ കോളജ് ഹോസ്റ്റലിലേക്കും മാറ്റും. വെസ്റ്റ്ഹില്‍ പോളിടെക്‌നിക്കിലുള്ളവരെ അവിടെ തന്നെ താമസിപ്പിക്കാനും മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്നവരെ അതിനായുള്ള വിവിധ സ്ഥാപനങ്ങളിലേക്കും മാറ്റാനും തീരുമാനമായി. clkruc ചാരായം പിടിച്ചു ചാത്തമംഗലം: കുന്ദമംഗലം എക്സൈസ് റേഞ്ച് നടത്തിയ വ്യാപക റെയ്ഡിൽ നെച്ചൂളി ഭാഗത്ത് തോട്ടിൽ കന്നാസിൽ സൂക്ഷിച്ച രണ്ട് ലിറ്റർ ചാരായം പിടിച്ചെടുത്തു. പ്രിവൻറിവ് ഓഫിസർ പ്രിയരഞ്ജൻ ദാസിൻെറ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സിവിൽ എക്സൈസ് ഓഫിസർമാരായ വി. അഖിൽ, കെ. സുജീഷ് ഡ്രൈവർ എഡിസൺ എന്നിവരും ഉണ്ടായിരുന്നു. ആവിലോറ-കത്തറമ്മൽ-ചോയിമഠം - പൂനൂർ റോഡ് നവീകരണത്തിന് മൂന്ന് കോടി കൊടുവള്ളി: നിയോജക മണ്ഡലത്തിൽ കോഴിക്കോട് കൊല്ലഗൽ ദേശീയപാതയിലെ നെല്ലാങ്കണ്ടിയിൽ നിന്നും ആരംഭിച്ച് കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിലെ പൂനൂർ വരെ പോവുന്ന ആവിലോറ - കത്തറമ്മൽ - ചോയിമഠം - പൂനൂർ റോഡ് ആധുനിക രീതിയിൽ നവീകരിക്കുന്നതിന് 2019-20 വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തിയ മൂന്നു കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. കൊടുവള്ളി നഗരസഭയിലെ നെല്ലാംകണ്ടിയിൽ നിന്ന് ആരംഭിച്ച് കിഴക്കോത്ത്, തമരശ്ശേരി ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന റോഡ്‌ മണ്ഡലത്തിൻെറ അതിർത്തിയായ പൂനൂർ അങ്ങാടി വരെയാണ് നവീകരണ പ്രവൃത്തി നടത്തുന്നത്ത്. ആദ്യഘട്ടമായി 2. 800 കിലോമീറ്റർ നീളത്തിൽ അഞ്ചര മീറ്റർ വീതിയിൽ നവീകരിക്കുന്നതിനാണ് അനുമതി ലഭിച്ചത്. ആധുനിക രീതിയിലുള്ള ബി.എം.ബി.സി ടാറിങ്ങും, ഇരുവശങ്ങളിലും ഒന്നരമീറ്റർ വീതിയിൽ ഡ്രെയിനേജും, റോഡിൻെറ ഇരുവശങ്ങളിലും നടപ്പാതകളിൽ ടൈൽ വിരിച്ച് നവീകരിക്കുകയും ചെയ്യുന്നതാണ്. പദ്ധതിയുടെ ഭാഗമായി പുതിയ കലുങ്കുകളും നിലവിലുള്ള കലുങ്കുകളുടെ വീതി കൂട്ടലും ഉണ്ടാകുന്നതാണ്. സുരക്ഷ ക്രമീകരണത്തിൻെറ ഭാഗമായി സൈൻ ബോർഡുകൾ സ്ഥാപിക്കൽ എന്നിവ പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. റോഡിൻെറ ഉയർച്ച, താഴ്ചകൾ ക്രമീകരിച്ച് സഞ്ചാരത്തിന് പറ്റുന്ന തരത്തിൽ ഡിസൈൻ ചെയ്ത റോഡാണ് ഇതിൻെറ ഭാഗമായി നിർമിക്കുക. സാങ്കേതിക അനുമതി ലഭിക്കുന്ന മുറക്ക് ടെൻഡർ നടപടികൾ പൂർത്തിയാക്കി ഈ സീസണിൽ തന്നെ പ്രവൃത്തി ആരംഭിക്കുന്നതാണെന്ന് കാരാട്ട് റസാഖ് എം.എൽ.എ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story