Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2020 5:02 AM IST Updated On
date_range 14 May 2020 5:02 AM ISTകണ്ണൂർ നഗര റോഡുകളുടെ നവീകരണം തുടങ്ങി
text_fieldsbookmark_border
കണ്ണൂർ: ലോക്ഡൗണിൽ മുടങ്ങിയ നഗരത്തിലെ റോഡ് പ്രവൃത്തിക്ക് തുടക്കം. കോർപറേഷന് കീഴിലെ റോഡുകളുടെ നവീകരണ പ്രവൃത്തിയാണ് തനത് ഫണ്ട് ഉപയോഗിച്ച് തുടങ്ങിയത്. അരക്കോടിയുപയോഗിച്ച് കണ്ണൂർ ബാങ്ക് റോഡ് നവീകരിക്കുന്ന പ്രവൃത്തിക്ക് ഇന്നലെ തുടക്കമായി. ഇൻറർലോക്ക് പാകുന്ന പ്രവൃത്തിയാണ് തുടങ്ങിയത്. റോഡ് പ്രവൃത്തി ആരംഭിച്ചയുടൻ ലോക്ഡൗൺ നിമിത്തം മുടങ്ങിപ്പോവുകയായിരുന്നു. തുടർന്ന് കലക്ടർ പ്രവൃത്തിക്ക് അനുമതി നൽകിയിരുന്നെങ്കിലും പൊലീസ് ഇടപെട്ട് തടയുകയായിരുന്നു. ഇൻറർലോക്ക് പാകുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. കൂടുതൽ റോഡുകളുടെ പ്രവൃത്തി അടുത്ത ദിവസം ആരംഭിക്കുമെന്ന് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ഒ. മോഹനൻ അറിയിച്ചു. തെക്കീ ബസാർ മുതൽ ചേനോളി ജങ്ഷൻ വരെയും പൊടിക്കുണ്ട് മുതൽ കൊറ്റാളി വരെയും മഴക്കാലത്തിനുമുമ്പ് മെക്കാഡം ടാറിങ് അറ്റകുറ്റ പ്രവൃത്തി പൂർത്തീകരിക്കും. ചാലയിലെ റെയിൽവേ അടിപ്പാതയിലെ റോഡും നവീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story