Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2020 5:00 AM IST Updated On
date_range 14 May 2020 5:00 AM ISTകുവൈത്ത്, ജിദ്ദ വിമാനങ്ങളിലെത്തിയത് 102 കോഴിക്കോട്ടുകാർ
text_fieldsbookmark_border
കോഴിക്കോട്: ബുധനാഴ്ച രാത്രി രണ്ടു വിമാനങ്ങളിലായി കരിപ്പൂരിലെത്തിയത് 102 കോഴിക്കോട്ടുകാർ. കുവൈത്ത്, ജിദ്ദ എന്നിവിടങ്ങളിൽനിന്നാണ് ഇവരെത്തിയത്. വിവിധ ജില്ലകളിൽ നിന്നായി ആകെ 307 പേരാണുണ്ടായിരുന്നത്. കുവൈത്തില്‍നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐ.എക്‌സ്-384 വിമാനത്തില്‍ 54 പുരുഷന്മാരും 23 സ്ത്രീകളുമടക്കം 77 പേര്‍ കോഴിക്കോട് ജില്ലക്കാരാണ്. അര്‍ധരാത്രിക്കുശേഷം ജിദ്ദയില്‍നിന്നെത്തിയ എയര്‍ ഇന്ത്യയുടെ എ.ഐ-960 വിമാനത്തില്‍ 12 പുരുഷന്മാരും 13 സ്ത്രീകളുമടക്കം 25 പേര്‍ കോഴിക്കോട്ടുകാരുണ്ടായിരുന്നു. കോഴിക്കോട് വിമാനത്തില്‍ കോഴിക്കോട്ടേക്ക് 11 ഗര്‍ഭിണികളും 19 കുട്ടികളും രണ്ടു മുതിര്‍ന്നവരും അടിയന്തര ചികിത്സക്കെത്തുന്ന 22 പേരുമുണ്ട്. ഇവരെ കര്‍ശന നിരീക്ഷണത്തില്‍ വീടുകളിലേക്ക് അയച്ചു. മറ്റുള്ളവരെ ജില്ല ഭരണകൂടത്തിൻെറ കോവിഡ് കെയര്‍ സൻെററിലേക്ക് മാറ്റി. ജിദ്ദ വിമാനത്തിലെ കോഴിക്കോട് ജില്ലക്കാരില്‍ അഞ്ചു ഗര്‍ഭിണികളും അഞ്ചു കുട്ടികളും രണ്ടു മുതിര്‍ന്നവരും അടിയന്തര ചികിത്സക്ക് എത്തുന്ന മൂന്നു പേരുമുണ്ട്. പ്രതിപക്ഷം ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു -സി.കെ. നാണു എം.എൽ.എ കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ചെറുതാക്കി കാണിക്കാതെ യോജിപ്പോടെ നിൽക്കാൻ പ്രതിപക്ഷം തയാറാകണമെന്ന് ജനതാദൾ എസ് സംസ്ഥാന പ്രസിഡൻറ് സി.കെ. നാണു എം.എൽ.എ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കരുത്. പ്രതിപക്ഷത്തെയടക്കം ഒപ്പംനിർത്തിയാണ് സർക്കാർ പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്. അനുമതിയില്ലാതെ ഇതര സംസ്ഥാനത്തുനിന്ന് ആളുകളെത്തിയാൽ രോഗസാധ്യത വർധിക്കും. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിൽ കേന്ദ്രസർക്കാറിൻെറ അനാസ്ഥ തിരിച്ചറിയണം. ഗൾഫ് യുദ്ധകാലത്ത് പ്രവാസികളെ കേന്ദ്രസർക്കാർ നാട്ടിലെത്തിച്ചത് സൗജന്യമായാണ്. കോവിഡ് കാലത്ത് തൊഴിൽരഹിതരായ പ്രവാസികളെ നാട്ടിലെത്തിക്കാൻ ഇരട്ടി ചാർജ് ഈടാക്കിയത് പ്രതിഷേധാർഹമാണെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജ്വല്ലറികൾ തുറക്കാൻ അനുവദിക്കണം കോഴിക്കോട്: ജില്ലയിലെ സ്വർണ, വെള്ളി കടകൾ തുറക്കാൻ അനുമതി നൽകണമെന്ന് ഓൾ കേരള ഗോൾഡ്, സിൽവർ മർച്ചൻറ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഓറഞ്ച് സോണുകളിൽ ചെറുകിട ആഭരണശാലകൾ തുറന്നിട്ടും ജില്ലയിൽ കലക്ടർ അനുമതി നൽകുന്നില്ലെന്ന് അസോസിഷേയൻ കുറ്റപ്പെടുത്തി. മിഠായി തെരുവിലെ നാലു കടകളിൽ ഒന്നിനാണ് അനുമതി. എന്നാൽ, പാളയം റോഡ്, കമ്മത്ത് ലെയ്‌ൻ എന്നിവിടങ്ങളിലെ കടകൾക്കും അനുമതിയില്ല. ജില്ലയിലെ മറ്റിടങ്ങളിലും ഇതേ അവസ്ഥയാണ്. സ്വർണക്കടകളെ ആശ്രയിച്ച് ജീവിക്കുന്ന പതിനായിരക്കണക്കിന് കുടുംബങ്ങൾ ലോക്‌ഡൗണിൽ കടകൾ പൂട്ടിയതോടെ പ്രതിസന്ധിയിലാണ്. മറ്റ് ഓറഞ്ച് സോണുകളിൽ നൽകിയ ഇളവ് ജില്ലയിലെ സ്വർണ വ്യാപാരികൾക്കും നൽകണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ജില്ല ജനറൽസെക്രട്ടറി എൻ.പി. ഭൂപേഷ്, പ്രസിഡൻറ് അർജുൻ ഗെയ്ക്ക്വാദ് എന്നിവർ ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാർക്കുള്ള സ്ഥാപനങ്ങൾ തുറക്കാം കോഴിക്കോട്: താൽക്കാലികമായി പ്രവർത്തനം നിർത്തിവെച്ചിരുന്ന ഭിന്നശേഷിക്കാർക്കും മുതിർന്നവർക്കുമായി ജില്ലയിൽ പ്രവർത്തിച്ചുവരുന്ന സ്പീച്ച് തെറപ്പി, ഫിസിയോ തെറപ്പി, ഒക്യുപ്പേഷനൽ തെറപ്പി സൻെററുകളും ഏർലി ഇൻറർവെൻഷനൽ സൻെററുകൾ, ഡിസെബിലിറ്റി മാനേജ്മൻെറ് സൻെററുകൾ തുടങ്ങിയ സ്ഥാപനങ്ങളും ആരോഗ്യവകുപ്പ് നിർദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളോടെ തുറന്നുപ്രവർത്തിപ്പിക്കാവുന്നതാണെന്ന് ജില്ല സാമൂഹികനീതി ഓഫിസർ അറിയിച്ചു. കേരള സോപ്‌സിൽ അനധികൃത നിയമനമെന്ന് ആരോപണം കോഴിക്കോട്: കോവിഡിൻെറ മറവില്‍ കേരള സോപ്‌സിൽ അനധികൃത നിയമനങ്ങളും പകല്‍കൊള്ളയും നടക്കുന്നതായി കെ.പി.സി.സി വൈസ് പ്രസിഡൻറ് ടി. സിദ്ദീഖ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഫാര്‍മസിസ്റ്റ് തസ്തികയില്‍ വലിയ ശമ്പളത്തിന് ഇഷ്ടക്കാരെ തിരുകിക്കയറ്റിയ നടപടി അടിയന്തരമായി റദ്ദ് ചെയ്യണം. സനൂപ് എന്ന വ്യക്തിയുടെ നിയമനം സകല മാനദണ്ഡങ്ങള്‍ക്കും എതിരാണ്. കേരള സോപ്‌സില്‍ അനധികൃത നിയമനവും അതിനെ തുടര്‍ന്നുള്ള തൊഴിലാളി പരസ്യ സംഘട്ടനവും കേസും സസ്‌പെന്‍ഷനുമാണ് നടക്കുന്നത്. ഈ അനധികൃത നിയമനത്തിന് നേതൃത്വം കൊടുത്ത കെ.എസ്.ഐ.ഇ എം.ഡിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അനധികൃത നിയമനം നേടിയ വ്യക്തിയെ പിരിച്ചുവിടണമെന്നും സിദ്ദീഖ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വീഴ്ചകള്‍ക്കും അഴിമതികള്‍ക്കുമെതിരായിട്ടുള്ള പോരാട്ടം ശക്തമാക്കുെമന്നും അേദ്ദഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story