Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലോക്​ഡൗൺ...

ലോക്​ഡൗൺ കലോത്സവമൊരുക്കി പായം ഗ്രാമീണ ഗ്രന്ഥാലയം

text_fields
bookmark_border
ഇരിട്ടി: കോവിഡിനെതിരെ സർഗാത്മക പ്രതിരോധവുമായി പായം ഗ്രാമീണ ഗ്രന്ഥാലയം. വീടുകളിലൊതുങ്ങിപ്പോയവരുടെ മാനസികോല്ലാസം ലക്ഷ്യമിട്ടാണ് ലോക്ഡൗൺ കലോത്സവം ആരംഭിച്ചത്. യുവ സംഗീത സംവിധായകൻ ഋത്വിക് എസ്. ചന്ദ് ഫേസ്ബുക്ക് ലൈവിലൂടെ ഉദ്ഘാടനം ചെയ്തു. വിഷുഗാന മത്സരം, നാടൻപാട്ട്, ഏകാഭിനയ മത്സരം, പെൻസിൽ ഡ്രോയിങ്, പ്രസംഗ മത്സരം, മൊബൈൽ ഫോട്ടോഗ്രഫി തുടങ്ങി നിരവധി മത്സരങ്ങൾ നടന്നുകഴിഞ്ഞു. കഥാസരിത് സാഗരം എന്ന വാട്സ്ആപ് ഗ്രൂപ്പിൽ എല്ലാ ദിവസവും കഥകൾ ചർച്ച ചെയ്യുന്നു. സാഹിത്യ അക്കാദമി അംഗം ടി.പി. വേണുഗോപാലാണ് ചർച്ച ഉദ്ഘാടനം ചെയ്തത്. കൊറോണക്കാലത്തെ സാന്ത്വന പ്രവർത്തനത്തെക്കുറിച്ച് ഫേസ്ബുക്ക് ലൈവിലൂടെ പി. ജയരാജൻ സംസാരിച്ചു. സിനിമ-സീരിയൽ നടൻ വിനോദ് കോവൂർ, സംഗീത സംവിധായകൻ ഷൈൻ വെങ്കിടങ്ങ്, ഗായകരായ ബാബുരാജ് മലപ്പട്ടം, സജീവൻ കുയിലൂർ എന്നിവരും സംവദിച്ചു. ജില്ലതല ഏകപാത്ര നാടക മത്സരത്തിൽ 22 നാടകങ്ങൾ അവതരിപ്പിക്കപ്പെട്ടു. ഗ്രന്ഥാലയത്തി‍ൻെറ പഴയകാല പ്രവർത്തനങ്ങളും പ്രവർത്തകരേയും ഓർത്തെടുത്ത് എഴുതുന്ന 'നൊസ്റ്റാൾജിയത്തി‍ൻെറ പുസ്തകം' പണിപ്പുരയിലാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 9000 രൂപ സംഭാവന നൽകിയ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പഞ്ചായത്തി‍ൻെറ സമൂഹ അടുക്കളയിലേക്ക് 70 കിലോ ജൈവപച്ചക്കറികളും തേങ്ങയും നൽകി. കാർഷിക ക്ലബി‍ൻെറ നേതൃത്വത്തിലുള്ള കൃഷിയിടത്തിൽനിന്നാണ് പച്ചക്കറി ശേഖരിച്ചത്. 1000 മാസ്ക്കുകൾ വനിതാവേദിയുടെ നേതൃത്വത്തിൽ നിർമിച്ച് വീടുകളിൽ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എൻ. അശോകൻ ഉദ്ഘാടനം ചെയ്തു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story