Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകല്യാശ്ശേരി...

കല്യാശ്ശേരി മണ്ഡലത്തിലെ റോഡ്- പാലം പ്രവൃത്തികൾക്ക് പ്രത്യേക അനുമതി

text_fields
bookmark_border
പഴയങ്ങാടി: നിർത്തിവെച്ച റോഡുകളുടെയും പാലത്തി‍ൻെറയും പ്രവൃത്തികൾ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾക്ക് വിധേയമായി നടത്തുന്നതിന് പ്രത്യേകാനുമതി ലഭിച്ചതായി ടി.വി. രാജേഷ് എം.എൽ.എ അറിയിച്ചു. എരിപുരം -വെങ്ങര-മുട്ടം -പാലക്കോട് റോഡ്, കോലത്തുവയൽ-പാളിയത്തുവളപ്പ്- ചെറുവാന്തോട്ടം- വെള്ളിക്കൽ റോഡ്, കിഫ്ബി റോഡുകളായ ചന്തപ്പുര- മെഡിക്കൽ കോളജ്-ശ്രീസ്ത- വെള്ളിക്കീൽ- ഒഴക്രോം-കണ്ണപുരം റോഡ്, കുപ്പം -ചുടല -പാണപ്പുഴ- കണാരംവയൽ റോഡ്, ഏഴിലോട് -കുഞ്ഞിമംഗലം െറയിൽവേ സ്റ്റേഷൻ- പുതിയ പുഴക്കര എന്നീ റോഡ് പ്രവൃത്തികൾക്കാണ് അനുമതി. കടന്നപ്പള്ളി–പാണപ്പുഴ പഞ്ചായത്തിലെ വണ്ണാത്തിക്കടവ് പാലം നിർമാണം, പൂരക്കടവ് െറഗുലേറ്റർ കം ബ്രിഡ്ജ് നിർമാണം എന്നീ പ്രവൃത്തികൾക്കും മാട്ടൂൽ കടൽഭിത്തി നിർമാണത്തിനും അനുമതി നൽകിയിട്ടുണ്ട്. മാടായി, മാട്ടൂൽ പഞ്ചായത്തുകളെ ഹോട്സ്പോട്ടിൽനിന്ന് ഒഴിവാക്കിയ സാഹചര്യത്തിൽ ഈ പഞ്ചായത്തുകളിലെ പ്രവൃത്തികളും ഉടൻ ആരംഭിക്കണമെന്ന് ബന്ധപ്പെട്ട കരാറുകാർക്കും ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയതായി എം.എൽ.എ അറിയിച്ചു. എരിപുരം-മുട്ടം റോഡി‍ൻെറ പ്രവൃത്തി, കടന്നപ്പള്ളി പാണപുഴ പഞ്ചായത്തിലെ വണ്ണാത്തിക്കടവ് പാലം നിർമാണം, പൂരക്കടവ് െറഗുലേറ്റർ കം ബ്രിഡ്ജ് നിർമാണം എന്നീ പ്രവൃത്തികൾ കഴിഞ്ഞ ദിവസം ആരംഭിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story