Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊടുവള്ളിയിൽ 14.4 കിലോ ...

കൊടുവള്ളിയിൽ 14.4 കിലോ പുകയില ഉൽപന്നങ്ങൾ പിടികൂടി

text_fields
bookmark_border
കൊടുവള്ളി: നഗരസഭയിലെ സൗത്ത് കൊടുവള്ളി, തലപ്പെരുമണ്ണ എന്നിവിടങ്ങളിൽ കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മൻെറ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 14.4 കിലോയോളം തൂക്കം വരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. വെള്ളിയാഴ്ചയായിരുന്നു സംഭവം. കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലും കടകളിൽ ലഹരി വസ്തുക്കൾ വിൽക്കുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായുള്ള രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ ജിജോ ജെയിംസിൻെറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പുകയില പിടികൂടിയത്. നിരോധിത ലഹരി വസ്തുക്കൾ കൈവശം വെച്ചവരുടെ പേരിൽ കേസെടുത്ത് പിഴ ഈടാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story