Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2020 3:34 AM IST Updated On
date_range 10 May 2020 3:34 AM ISTKC LEAD കല്ലായിപ്പുഴ ആഴം കൂട്ടൽ ഇത്തവണയും നടക്കില്ല
text_fieldsbookmark_border
-S്പുഴ ആഴം കൂട്ടൽ ഇത്തവണയും നടക്കില്ല -കഴിഞ്ഞ മഴയിൽ നഗരത്തിൽ വെള്ളക്കെട്ടിന് കാരണം കല്ലായിപ്പുഴയിലെ ഒഴുക്ക് നിലച്ചതാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു കോഴിക്കോട്: മഴക്കാല പൂർവ ശുചീകരണ ഭാഗമായി കല്ലായിപ്പുഴയുടെ അഴിമുഖത്ത് ചളി നീക്കാൻ തീരുമാനമായെങ്കിലും പുഴ ആഴം കൂട്ടി ഒഴുക്ക് വർധിപ്പിച്ച് നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടി ഈ വേനലിലും നടക്കില്ലെന്നുറപ്പായി. ഇന്ത്യയിൽ ഏറ്റവുമധികം മലിനമായ 351 നദികളിൽ കല്ലായിയുമുൾപ്പെട്ടതായാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻെറ പഠന റിപ്പോർട്ട്. പുഴയിൽ തടസ്സം നീക്കുന്നതിന്ന് പത്ത് വർഷം മുമ്പ് റിവർ മാനേജ്മൻെറ് ഫണ്ടിൽ നിന്ന് അനുവദിച്ച 4.95 കോടി രൂപ ഇത് വരെ വിനിയോഗിക്കാനായിട്ടില്ല. മഴക്കാലത്ത് നഗരത്തിലേയും കനോലികനാലിലേയും മുഴുവൻ വെള്ളവും ഒഴുകി അറബിക്കടലിലെത്തുന്ന ഏക ജല സ്രോതസ്സാണ് കല്ലായി പുഴ. കനോലി കനാലും കല്ലായി പുഴയും ചേരുന്ന ഭാഗത്ത് നടുവിൽ ഒരു ഏക്കറോളം വലുപ്പത്തിൽ ആറടി ഉയരത്തിൽ ചളിയും മണ്ണും അടിഞ്ഞുകൂടി മരങ്ങൾ വരെ വളർന്ന് തുരുത്ത് രൂപപ്പെട്ടിട്ടുണ്ട്. ഒഴുക്കിന് വലിയ തടസ്സമായ തുരുത്ത് പോലും നീക്കാനായിട്ടില്ല. കഴിഞ്ഞ മഴയിൽ നഗരത്തിൽ മാവൂർറോഡിലടക്കം വെള്ളം കയറാൻ കാരണം കല്ലായിപ്പുഴയിലെ ഒഴുക്ക് നിലച്ചതാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. പുഴയിൽ വ്യാപകമായി കൈയേറ്റം നടന്നിട്ടുണ്ടെന്നും ഇവർ ഉദ്യോഗസ്ഥരെയും കരാറുകാരെയും സ്വാധീനിച്ച് കല്ലായി പുഴ നവീകരണ പ്രവൃത്തിക്ക് തുരങ്കം വെക്കുകയാണെന്നും കല്ലായി പുഴ സംരക്ഷണ സമിതി ആരോപണമുയർത്തിയിരുന്നു. നിയമ പോരാട്ടങ്ങൾക്കൊടുവിൽ അധികാരികൾ 23.5 ഏക്കർ കൈയേറ്റഭൂമി കണ്ടെത്തി പുഴത്തീരത്ത് മൂന്നടി ഉയരത്തിലുള്ള നൂറോളം ജണ്ടകൾ സ്ഥാപിച്ചെങ്കിലും കൈയേറ്റം ഒഴിപ്പിക്കാൻ സാധിച്ചിട്ടില്ല. ഹൈകോടതി വിധിയെ തുടർന്ന് റവന്യൂ വിഭാഗം സർവേ നടത്തി ൈകയേറ്റങ്ങൾ കണ്ടെത്തിയിട്ടും പുഴയെ സംരക്ഷിക്കാനുള്ള നടപടി അധികാരികൾ സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം. പുഴ നവീകരണ പ്രവൃത്തിയുടെ ഭാഗമായി മൂന്ന് കി.മീ നീളത്തിലും അമ്പത് മീറ്റർ വീതിയിലും ഒരു മീറ്റർ ആഴത്തിലും പുഴയിൽ നിന്ന് ചളി നീക്കം ചെയ്യുന്ന പ്രവൃത്തിയാണ് പുഴത്തീരത്തെ ൈകയേറ്റക്കാരുടെ ഇടപെടൽ കാരണം നടക്കാത്തത്. പുഴക്ക് വീതി വന്ന് ഒഴുക്ക് കൂടിയാൽ അനധികൃത കെട്ടിടങ്ങൾ പുഴയിലേക്ക് വീണ് നഷ്ടമുണ്ടാവുമെന്ന ഭയം കൈയേറ്റക്കാർക്കുണ്ടെന്നും കല്ലായി പുഴ സംരക്ഷണ സമിതി പ്രസിഡൻറ് എസ്.കെ.കുഞ്ഞിമോനും സെക്രട്ടറി ഫൈസൽ പള്ളിക്കണ്ടിയും ആരോപിക്കുന്നു. കല്ലായി പുഴയിലെ മാലിന്യം ഇല്ലാതാക്കാൻ കർമപദ്ധതി നടപ്പാക്കുന്നതിൻെറ ഭാഗമായി കോർപറേഷൻ സാങ്കേതിക വിഭാഗം വിശദ പദ്ധതിരേഖ ഒരുക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും എല്ലാം കടലാസിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story