Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2020 3:34 AM IST Updated On
date_range 10 May 2020 3:34 AM ISTp3 LEAD മിഠായിത്തെരുവിൽ തുറന്ന കട അടപ്പിച്ചു: നസിറുദ്ദീനടക്കം അഞ്ച് പേർക്കെതിരെ കേസ്
text_fieldsbookmark_border
കോഴിക്കോട്: മിഠായിത്തെരുവിൽ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കരുതെന്ന ഉത്തരവ് ലംഘിച്ച് തുറന്ന കടകൾ പൊലീസെത്തി അടപ്പിച്ചു. കട തുറന്ന വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി.നസിറുദ്ദീനടക്കം അഞ്ച് പേർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു. ജില്ല ജനറൽ സെക്രട്ടറി കെ.സേതുമാധവൻ, ജില്ല ട്രഷററും മിഠായിത്തെരുവ് യൂനിറ്റ് പ്രസിഡൻറുമായ എ.വി.എം.കബീർ, സെക്രേട്ടറിയറ്റംഗം ശ്രീകുമാർ, നസിറുദ്ദീൻെറ ബ്യൂട്ടി സ്േറ്റാർ നടത്തിപ്പുകാരനായ റാഫി എന്നിവർക്കെതിരെയാണ് കേസ്. രാവിലെ 9.50 ഓടെ കടതുറക്കാൻ ശ്രമിക്കവെ നേരത്തേ വിവരം കിട്ടി എത്തിയ ടൗൺ സി.ഐ, എ.ഉമേഷിൻെറ നേതൃത്വത്തിലുള്ള സംഘം തടയുകയായിരുന്നു. നസിറുദ്ദീനെയും സംഘത്തേയും ബലമായി മാറ്റിയശേഷം പൊലീസ് ഷട്ടർ താഴ്ത്തി കടയടപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം കലക്ടറേറ്റിലെത്തിയ വ്യാപാരികൾ ജില്ലയുടെ ചുമതലയുള്ള മന്ത്രി ടി.പി.രാമകൃഷ്ണൻ,ലകലക്ടർ സാംബശിവറാവു എന്നിവരെ കണ്ടു. മിഠായിത്തെരുവിൽ കടകൾ തുറക്കുന്നതിനെപ്പറ്റി തിങ്കളാഴ്ചക്കകം തീരുമാനമുണ്ടാവുമെന്ന് മന്ത്രിയും കലകട്റും ഉറപ്പ് നൽകിയതായി വ്യാപാരികൾ അറിയിച്ചു. തൊട്ടുതൊട്ട് കടകളുള്ള മിഠായിത്തെരുവിൽ കോവിഡ് മുൻകരുതലിൻെറ ഭാഗമായി വ്യാപാരസ്ഥാപനങ്ങൾ തുറക്കരുതെന്ന് ജില്ല കലക്ടർ ഉത്തരവിറക്കിയിരുന്നു. നഗരത്തിൽ മറ്റിടത്തെല്ലാം സ്ഥാപനങ്ങൾ പ്രവർത്തിക്കുേമ്പാൾ മിഠായിത്തെരുവിൽ മാത്രം കടകൾ തുറക്കുന്നത് അനന്തമായി നീട്ടിക്കൊണ്ട് പോവാനാവില്ലെന്നാണ് വ്യാപാരികളുടെ വാദം. അവശ്യ സാധനങ്ങൾ തന്നെയാണ് മിഠായിത്തെരുവിലും വിൽക്കുന്നതെന്നും അവർ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story