Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാപ്പിനിശ്ശേരിയിൽ ഇതര...

പാപ്പിനിശ്ശേരിയിൽ ഇതര സംസ്ഥാനങ്ങളിൽനിന്ന്​ വരുന്നവർക്കും ക്വാറൻറീൻ

text_fields
bookmark_border
പാപ്പിനിശ്ശേരി: ഇതര സംസ്ഥാനങ്ങളിൽനിന്ന് നാട്ടിലെത്തുന്ന പാപ്പിനിശ്ശേരി സ്വദേശികൾക്ക് ശക്തമായ നിരീക്ഷണ സംവിധാനം ഉറപ്പുവരുത്താൻ പഞ്ചായത്ത് തല കോവിഡ് പ്രതിരോധ മാനേജ്മൻെറ് കമ്മിറ്റി തീരുമാനിച്ചു. എത്തിയ 12 പേർക്ക് വീടുകളിൽ തന്നെ ക്വാറൻറീൻ സൗകര്യമൊരുക്കി. വീടുകളിലെ മറ്റുള്ളവരെ ബന്ധുവീടുകളിലേക്ക് മാറ്റി. വരും ദിവസങ്ങളിൽ 54 പേർക്കുകൂടി പഞ്ചായത്ത് പരിധിയിൽ എത്താൻ പാസുകൾ നൽകിയിട്ടുണ്ട്. പൊതു ക്വാറൻറീൻ സംവിധാനമൊരുക്കാൻ മാനേജ്മൻെറ് കമ്മിറ്റി വിവിധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡൻറ് കെ. നാരായണൻ, സെക്രട്ടറി കെ.ബി. ഷംസുദ്ദീൻ, മെഡിക്കൽ ഓഫിസർ ഡോ. ഷാഹിന ഭായി, ഡോ.പി.കെ. അനിൽ കുമാർ, വളപട്ടണം പൊലീസ് എസ്.എച്ച്.ഒ എം.വി. ഷീജു എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story