Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇനി അഞ്ചുപേർ മാത്രം

ഇനി അഞ്ചുപേർ മാത്രം

text_fields
bookmark_border
കണ്ണൂർ: ജില്ലയിൽ വെള്ളിയാഴ്ച പത്തുപേർ രോഗമുക്തരായി ആശുപത്രി വിട്ടു. ഇനി ചികിത്സയിലുള്ളത് അഞ്ചു പേർ മാത്രം. റെഡ് സോണിലുള്ള ജില്ല കോവിഡ് ഭീതി അതിജീവിക്കുകയാണ്. എട്ടു ദിവസത്തിനുള്ളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ ജില്ല റെഡ് സോണിൽ നിന്ന് ഒാറഞ്ച് സോണിലെത്തും. തുടർച്ചയായ ആറാം ദിവസമാണ് ജില്ലയിൽ പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തത്. കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എരിപുരം സ്വദേശി, അഞ്ചരക്കണ്ടി ജില്ല കോവിഡ് സൻെററിൽ ചികിത്സയിലായിരുന്ന മൂര്യാട് സ്വദേശികളായ നാലുപേർ, ചെറുവാഞ്ചേരി, പെരളശ്ശേരി, പത്തായക്കുന്ന്, പെരിങ്ങത്തൂർ, മൊകേരി എന്നിവിടങ്ങളിൽ നിന്നുള്ള ഒരോ രോഗികൾ വീതമാണ് വെള്ളിയാഴ്ച ആശുപത്രി വിട്ടത്. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ച 118 പേരിൽ 113 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. നിലവിൽ നിരീക്ഷണത്തിലുള്ളത് 197 പേര്‍ മാത്രമാണ്. ഇവരില്‍ 50 പേര്‍ ആശുപത്രിയിലും 147 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 33 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മൻെറ് സൻെററില്‍ 15 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ രണ്ടുപേരുമാണുള്ളത്. കണ്ണൂര്‍ ജില്ല ആശുപത്രിയിലെ രോഗികള്‍ എല്ലാവരും രോഗമുക്തരായി ആശുപത്രി വിട്ടു. സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 113 ഫലം ലഭിക്കാനുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story