Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2020 5:02 AM IST Updated On
date_range 9 May 2020 5:02 AM ISTബാങ്കുകൾ അടഞ്ഞുതന്നെ
text_fieldsbookmark_border
പാനൂർ: പാനൂർ ഉൾപ്പെടെ ഹോട്സ്പോട്ട് മേഖലകളിൽ ദിവസങ്ങളായി . ഇത് കാർഷിക പണയ വായ്പ എടുത്ത ഉപഭോക്താക്കൾക്ക് വലിയ നഷ്ടം വരുത്തുമെന്ന ആശങ്കയുണ്ട്. മേയ് 31ന് മുമ്പ് കാർഷിക പണയ വായ്പകൾ പുതുക്കിയില്ലെങ്കിൽ ഒരു ലക്ഷത്തിന് അയ്യായിരം രൂപയോളം ഉപഭോക്താക്കൾക്ക് നഷ്ടം വരുമെന്ന് ബാങ്ക് ജീവനക്കാർ പറയുന്നു. പരിമിതമായ ജീവനക്കാരെ ഉൾപ്പെടുത്തി നിർദേശിക്കപ്പെട്ട ചുരുക്കം ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കാനാണ് അധികൃതരുടെ ഉത്തരവ്. ഇനിയുള്ള ദിവസം മുഴുവൻ ജോലി ചെയ്താലും ആയിരക്കണക്കിന് ഉപഭോക്താക്കളുടെ കാർഷിക പണയങ്ങൾ പുതുക്കാൻ കഴിയില്ല. ബാങ്ക് ജീവനക്കാരോട് പൊലീസ് നിഷേധാത്മകമായ രീതിയിലാണ് പെരുമാറുന്നതെന്നും പരാതിയുണ്ട്. ഹോട്സ്പോട്ടിൽ കലക്ടർ നിർദേശിച്ച ദിവസത്തിൽ ജോലിക്കെത്തിയ നിരവധി ബാങ്ക് ജീവനക്കാരെ കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് തടഞ്ഞുവെച്ചിരുന്നു. മറ്റ് യാത്രക്കാരെ കടത്തിവിടുമ്പോഴും ബാങ്ക് ജീവനക്കാരെ മാത്രം കടത്തിവിടില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. മിക്ക എ.ടി.എം കൗണ്ടറുകളും കാലിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story