Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2020 5:01 AM IST Updated On
date_range 9 May 2020 5:01 AM ISTകുനിയിൽ പാലം റോഡ് പ്രവൃത്തി ആരംഭിച്ചു
text_fieldsbookmark_border
കൂത്തുപറമ്പ്: മാർക്കറ്റ് പരിസരത്തുനിന്ന് കുനിയിൽപാലം ഭാഗത്തേക്ക് പോകുന്ന റോഡ് നിർമാണ പ്രവൃത്തി ആരംഭിച്ചു. ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കുനിയിൽപാലം ഭാഗങ്ങളിലേക്ക് കൂത്തുപറമ്പ് ടൗണിൽനിന്ന് എളുപ്പത്തിൽ എത്താവുന്ന തരത്തിലാണ് പുതിയ റോഡ്. 200 മീറ്ററോളം നീളത്തിലും അഞ്ചുമീറ്റർ വീതിയിലുമാണ് നിർമാണം. നേരത്തേ നാല് അടി വീതിയിലുള്ള നടപ്പാതയിലൂടെ കഷ്ടിച്ച് ഓട്ടോറിക്ഷകൾ മാത്രമാണ് കടന്നുപോയിരുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, അടിയറപ്പാറ ഭാഗത്തുള്ള വാഹനങ്ങൾക്ക് എളുപ്പത്തിൽ ടൗണിൽ എത്താൻ സാധിക്കുമെന്ന് കൂത്തുപറമ്പ് നഗരസഭ ചെയർമാൻ എം. സുകുമാരൻ പറഞ്ഞു. മാർക്കറ്റ് ഭാഗത്തുനിന്നുള്ള പ്രധാന ഡ്രെയ്നേജ് ബലപ്പെടുത്തും. മാർക്കറ്റ് പ്രവേശന കവാടത്തിലെ മൂന്ന് കടകൾ ഭാഗികമായി പൊളിച്ചുമാറ്റും. 20 ലക്ഷം രൂപ ചെലവിൽ പിണറായി പികോസ് ആണ് പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്. സർക്കാറിൽനിന്ന് പ്രത്യേകാനുമതി ലഭിച്ച സാഹചര്യത്തിലാണ് വീണ്ടും പ്രവൃത്തി പുനരാരംഭിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story